വിസ വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്; ഒരാൾ അറസ്‌റ്റിൽ

By Team Member, Malabar News
visa fraud case
Representational image
Ajwa Travels

തൃശൂർ : വിസ വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളിൽ ഒരാൾ പിടിയിലായി. തൃശൂർ ജില്ലയിലെ ആറ്റപ്പാടം സ്വദേശിയായ യുവാവിൽ നിന്നാണ് രണ്ട് പേർ ചേർന്ന് വിസ വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിയത്. ഇവരിൽ ഇടുക്കി തോപ്രാംകുടി കുളപ്പുറത്ത് വീട്ടിൽ ബിനു(37)വിനെയാണ് എസ്എച്ഒ ബികെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തത്‌.

കാനഡയിലേക്കുള്ള വിസ വാഗ്‌ദാനം ചെയ്‌താണ്‌ 2016 ജൂലൈയിൽ രണ്ട് പേർ ചേർന്ന് തൃശൂർ സ്വദേശിയായ യുവാവിൽ നിന്നും 6 ലക്ഷം രൂപ തട്ടിയത്. ശേഷം ഇരുവരും ഒളിവിൽ കഴിയുകയായിരുന്നു. പണം തട്ടിയ ശേഷം ഇവരെ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. തുടർന്ന് യുവാവിന്റെ അമ്മ ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം നടത്തി അറസ്‌റ്റ് രേഖപ്പെടുത്തിയത്. പ്രതികളിൽ ഒരാൾ ഇപ്പോഴും ഒളിവിൽ കഴിയുകയാണ്.

Read also : പട്ടാപകൽ കാട്ടുപന്നിയുടെ ആക്രമണം; ഒരാൾക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE