സ്വപ്‌നാ സുരേഷിന്റെ രഹസ്യ മൊഴി; വീസ സ്‌റ്റാമ്പിംഗ് ഏജന്‍സി ഉടമകളെ ചോദ്യം ചെയ്യും

By Syndicated , Malabar News
Representational image
Ajwa Travels

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ വീസ സ്‌റ്റാമ്പിംഗ് ഏജന്‍സി ഉടമകളെ കസ്‌റ്റംസ് ചോദ്യം ചെയ്യും. യുഎഇ കോണ്‍സുലേറ്റില്‍ വീസാ സ്‌റ്റാമ്പിംഗ് നടത്തിയിരുന്ന ഫോര്‍ത്ത് ഫോഴ്‌സ്, യുഎഎഫ്എഎക്‌സ് സൊല്യൂഷന്‍ എന്നീ ഏജന്‍സികളുടെ ഉടമകളെയാണ് ചോദ്യം ചെയ്യുന്നത്. സ്വപ്‌നാ സുരേഷിന്റെ രഹസ്യ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. വീസ സ്‌റ്റാമ്പിങ് ഏജന്‍സി ഉടമകളില്‍ നിന്ന് കമ്മീഷന്‍ ലഭിച്ചിരുന്നതായും ഡോളര്‍ രൂപത്തിലാണ് കമ്മീഷന്‍ ലഭിച്ചിരുന്നതെന്നും സ്വപ്‌ന പറഞ്ഞതായാണ് വിവരം. രാവിലെ 11 മണിയോടെ കസ്‌റ്റംസ് പ്രിവന്റീവ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍.

Read also: എല്‍ഡിഎഫ് വിടേണ്ട സാഹചര്യമില്ല; മന്ത്രി എകെ ശശീന്ദ്രന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE