എല്‍ഡിഎഫ് വിടേണ്ട സാഹചര്യമില്ല; മന്ത്രി എകെ ശശീന്ദ്രന്‍

By Syndicated , Malabar News
malabarnews-AK-SASEENDRAN
AK Saseendran
Ajwa Travels

തിരുവനന്തപുരം: നിലവില്‍ എന്‍സിപിക്ക് എല്‍ഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ഭരണത്തുടര്‍ച്ച ഉറപ്പെന്നും കേരളത്തിലെ സാഹചര്യം പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറിനെ ബോധ്യപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. ശരത് പവാറുമായുള്ള കൂടിക്കാഴ്‌ച ശുഭകരമെന്നും എ കെ ശശീന്ദ്രന്‍ വ്യക്‌തമാക്കി. ഇന്നലെ രാത്രിയാണ് മുംബൈയില്‍ നിന്ന് ശശീന്ദ്രന്‍ മടങ്ങിയത്.

തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് പാറ്റേണ്‍ കണക്ക് അടക്കം ശശീന്ദ്രന്‍ മുംബൈയിലേക്ക് കൊണ്ടുപോയിരുന്നു. കൃത്യമായ രാഷ്‌ട്രീയ പരിരക്ഷയും പരിഗണനയും പാര്‍ട്ടിക്ക് മുന്നണിയില്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് മാത്രമാണ് പവാറിന്റെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയന്‍ അത് ഉറപ്പാക്കുന്നുണ്ടെന്ന് പവാറിനോട് ശശീന്ദ്രന്‍ വ്യക്‌തമാക്കി.

Read also: വാളയാര്‍ കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ ഇന്ന് മുഖ്യമന്ത്രിയെ കാണും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE