വാളയാര്‍ കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ ഇന്ന് മുഖ്യമന്ത്രിയെ കാണും

By Team Member, Malabar News
Walayar case
Representational image
Ajwa Travels

പാലക്കാട് : വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് വ്യക്‌തമാക്കി പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍. ഇക്കാര്യം ആവശ്യപ്പെടുന്നതിനായി ഇന്ന് മുഖ്യമന്ത്രിയെ കാണുമെന്നും പെണ്‍കുട്ടികളുടെ അമ്മ വ്യക്‌തമാക്കി. സര്‍ക്കാര്‍ ഇതുവരെ പറഞ്ഞ വാക്കുകള്‍ ഒന്നും പാലിച്ചിട്ടില്ലെന്നും, നീതി കിട്ടുന്നത് വരെ തെരുവിലിറങ്ങി സമരം ചെയ്യാനാണ് തങ്ങളുടെ തീരുമാനമെന്നും അവര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

വാളയാര്‍ പീഡനക്കേസില്‍ പോലീസിനും പ്രോസിക്യൂഷനും വീഴ്‌ച പറ്റി. പ്രോസിക്യൂഷന്‍ തങ്ങളെ കേസ് വായിച്ച് കേള്‍പ്പിച്ചിരുന്നില്ല എന്നും പെണ്‍കുട്ടികളുടെ മാതാവ് ആരോപണം ഉന്നയിച്ചു. പോലീസിന്റെ തുടരന്വേഷണത്തില്‍ ഇനി തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും, കേസ് സിബിഐ അന്വേഷിക്കണമെന്നുമാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ ദിവസമാണ് വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിചാരണകോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. കേസില്‍ പോലീസിന്റെയും, വിചാരണകോടതിയുടെയും സമീപനത്തെ ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചു. കൂടാതെ കേസില്‍ പുനര്‍വിചാരണ ആരംഭിക്കണമെന്ന് വിധിച്ച കോടതി, പുനരന്വേഷണം ആവശ്യമാണെങ്കില്‍ അതിന് വിചാരണകോടതിയെ സമീപിക്കാമെന്നും വ്യക്‌തമാക്കി. ഒപ്പം തന്നെ കേസില്‍ വിചാരണകോടതി വെറുതെ വിട്ട പ്രതികളായ വി മധു, എം മധു, ഷിജു എന്നിവരോട് ജനുവരി 20ന് കോടതിയില്‍ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

Read also : കോണ്‍ഗ്രസ് അധ്യക്ഷ പദവി; രാഹുല്‍ ഗാന്ധി തിരിച്ചെത്തിയേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE