വിഷു; ആദിവാസി ഊരുകളിൽ സഞ്ചരിക്കുന്ന റേഷൻ കടകൾ എത്തും

By Trainee Reporter, Malabar News
vishu; Ration supply in tribal villages
ജിആർ അനിൽ
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ ആദിവാസി ഊരുകളിലേക്ക് വിഷു കൈനീട്ടമായി സഞ്ചരിക്കുന്ന റേഷൻ കടകൾ എത്തും. ഭക്ഷ്യ ധാന്യങ്ങൾ വീടുകളിൽ എത്തിച്ചു നൽകുന്ന പദ്ധതിയുടെ ഉൽഘാടനം കാട്ടാക്കട താലൂക്കിലെ അമ്പൂരി പഞ്ചായത്തിലെ പുരവിമല ആദിവാസി ഊരിൽ വെച്ച് ഏപ്രിൽ 14ന് ഉച്ചക്ക് രണ്ടുമണിക്ക് ഭക്ഷ്യപൊതുവിതരണ ഉപഭോക്‌ത്യകാര്യ വകുപ്പ് മന്ത്രി ജിആർ അനിൽ നിർവഹിക്കും.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഉൽസവ ദിനങ്ങൾ അല്ലലില്ലാതെ സമൃദ്ധമായി ആഘോഷിക്കാൻ കഴിയണമെന്ന ലക്ഷ്യത്തോടെയാണ് സഞ്ചരിക്കുന്ന റേഷൻ കടകൾ നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി അമ്പൂരി പഞ്ചായത്തിലെ പുരവിമല, തെൻമല, കണ്ണമാംമൂട് എന്നീ ആദിവാസി ഊരുകളിലെ 183 കുടുംബങ്ങൾക്കാണ് റേഷൻ നേരിട്ട് വീടുകളിൽ എത്തിച്ചു നൽകുക.

സംസ്‌ഥാനത്ത്‌ വരും ദിവസങ്ങളിൽ പിന്നോക്ക വിഭാഗം ജനങ്ങൾ അധിവസിക്കുന്ന മേഖലകളിൽ ഉൾപ്പടെ സഞ്ചരിക്കുന്ന റേഷൻ കടകൾ വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്.

Most Read: വിദ്യാർഥികൾക്ക് ഒരേസമയം രണ്ട് ബിരുദങ്ങൾ നേടാം; അനുമതി നൽകി യുജിസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE