കോവിഡ് വ്യാപനം; കണ്ണൂരില്‍ സന്ദര്‍ശകര്‍ക്ക് ബീച്ചുകളില്‍ വിലക്ക്

By Staff Reporter, Malabar News
malabar image_malabar news
Representational Image
Ajwa Travels

കണ്ണൂര്‍: കോവിഡ് വ്യാപനം കണക്കിലെടുത്ത്‌ കണ്ണൂര്‍ ജില്ലയിലെ ബീച്ചുകളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്. 15 വരെയാണ് സന്ദര്‍ശകര്‍ക്ക് ബീച്ചുകളില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. കളക്‌ടർ ടി വി സുഭാഷ് ആണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.

യാതൊരു വിധ നിയന്ത്രണങ്ങള്‍ ഇല്ലാതെയും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കാതെയും വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ആളുകള്‍ തടിച്ചുകൂടുന്നത് രോഗവ്യാപനം ശക്‌തിപ്പെടുത്തുന്നതിനാല്‍ ആണ് ബീച്ചുകളില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്.

Read Also: സുരക്ഷ നീട്ടില്ല; ബാബരി കേസിൽ വിധി പറഞ്ഞ മുൻ ജഡ്‌ജിന്റെ ഹരജി തള്ളി

ദുരന്തനിവാരണ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് വിലക്ക്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ 144 പ്രകാരമുള്ള നിരോധനാജ്‌ഞ നിലവിലുണ്ട്.

വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം, പകര്‍ച്ചവ്യാധി നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും കളക്‌ടർ അറിയിച്ചു.

Malabar News: മുന്നോക്ക സംവരണം; എതിര്‍പ്പ് ശക്‌തമാക്കാന്‍ സമസ്‌ത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE