ജാമ്യവ്യവസ്‌ഥയിൽ ഇളവ് നൽകണം; പാലാരിവട്ടം പാലം കേസിൽ വികെ ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയിൽ

By Team Member, Malabar News
VK Ibrahim Kunju
വികെ ഇബ്രാഹിംകുഞ്ഞ്
Ajwa Travels

തിരുവനന്തപുരം : ജാമ്യവ്യവസ്‌ഥയിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യവുമായി വികെ ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയിൽ. പാലാരിവട്ടം പാലം അഴിമതിക്കേസിൽ വ്യവസ്‌ഥകളോടെ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇളവുകൾ അനുവദിക്കണമെന്ന ആവശ്യവുമായി ഇബ്രാഹിംകുഞ്ഞ് കോടതിയെ സമീപിച്ചത്.

വ്യവസ്‌ഥകൾ പ്രകാരം എറണാകുളം ജില്ല വിട്ട് പുറത്തു പോകുന്നതിന് നിലനിൽക്കുന്ന വിലക്ക് നീക്കണമെന്നാണ് അദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടത്. കൂടാതെ കേസിലെ അന്വേഷണവും ചോദ്യം ചെയ്യലും പൂർത്തിയായെന്നും ഇബ്രാഹിംകുഞ്ഞ് കോടതിയിൽ വ്യക്‌തമാക്കി.

2020 ഫെബ്രുവരിയിലാണ് പാലാരിവട്ടം പാലം അഴിമതിക്കേസിൽ വികെ ഇബ്രാഹിംകുഞ്ഞിന് പങ്കുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ബലക്ഷയം കണക്കിലെടുത്ത് പാലം പൊളിച്ചു മാറ്റാൻ സുപ്രീം കോടതി ഉത്തരവിടുകയും ചെയ്‌തിരുന്നു. ഉത്തരവിനെ തുടർന്ന് 2020 സെപ്റ്റംബർ 28ന് പൊളിച്ച പാലം, 2021 മാർച്ച് 7ന് പുതുക്കി പണിത ശേഷം ​ഗതാ​ഗതത്തിനായി തുറന്നു നൽകുകയും ചെയ്‌തു.

Read also : കെഎസ്ആർടിസി പെൻഷൻ വിതരണം ചൊവ്വാഴ്‌ച മുതൽ; ​ഗതാ​ഗതമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE