വിദേശ മദ്യവിൽപനശാല വർധിപ്പിക്കാനുള്ള നീക്കം; വിഎം സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു

By News Desk, Malabar News
VM-Sudheeran
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ വിദേശ മദ്യവിൽപനശാല വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ച് വിഎം സുധീരൻ. മദ്യവിൽപനശാല ആറിരട്ടിയായി വർധിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണമെന്നാണ് കത്തിലെ ആവശ്യം.

വിദ്യാലയങ്ങളും ആരാധനാലയങ്ങളും കടകളും തുറക്കാതെ മദ്യശാലകൾ തുറക്കുന്നത് വിചിത്രമാണ്. മദ്യനയം സർക്കാർ സമഗ്രമായി പുന പരിശോധിക്കണമെന്നും കത്തിൽ പറയുന്നു. മുഖ്യമന്ത്രിക്ക് പുറമെ ആരോഗ്യമന്ത്രിക്കും, എക്‌സൈസ്‌ മന്ത്രിക്കും വിഎം സുധീരൻ കത്തയച്ചിട്ടുണ്ട്.

Also Read: വീണ്ടും ഒരുലക്ഷം കോടി കടന്ന് ജിഎസ്‌ടി വരുമാനം; റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE