വൊഡാഫോണ്‍ ഐഡിയ റീലോഞ്ചിനൊരുങ്ങുന്നു

By Trainee Reporter, Malabar News
vodafone-idea_Malabar News
Representational image
Ajwa Travels

ടെലികോം രംഗത്തെ ഭീമന്മാരായ വൊഡാഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ റീലോഞ്ച് ഇന്ന് നടന്നേക്കുമെന്ന് സൂചന. സാമ്പത്തികമാന്ദ്യത്തിലൂടെ കടന്ന് പോകുന്ന കമ്പനി, തന്ത്രപ്രധാനമായ പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംയോജിത ബ്രാന്‍ഡ് ഐഡന്റിറ്റിയും അതുമായി ബന്ധപ്പെട്ട പരസ്യങ്ങളുമാകും പ്രധാനമായും പ്രഖ്യാപനത്തില്‍ ഉള്‍പെടുത്തുക. ഇരു കമ്പനികളും ഒന്നിച്ചതിന് ശേഷവും, പരസ്യങ്ങള്‍ വേറെവേറെയായാണ് ചെയ്തിരുന്നത്.

2017ലെ ലയനത്തിനുശേഷം കാര്യമായ ലാഭത്തിലായിരുന്നില്ല കമ്പനി. ഗുണനിലവാരം ഉറപ്പു വരുത്തി, പുതിയ വരിക്കാരെ ആകര്‍ഷിക്കുവാനും വരിക്കാരുടെ കൊഴിഞ്ഞുപോക്ക് തടയാനുമാകും പുതിയ പ്രഖ്യാപനങ്ങളിലൂടെ കമ്പനി ശ്രമിക്കുക. പുതിയ പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ട് വീഡിയോ കോണ്‍ഫറന്‍സ് വഴി,വൊഡാഫോണ്‍-ഐഡിയയുടെ മേധാവികള്‍ ഇന്ന് 11 മണിക്ക് ശേഷം മാദ്ധ്യമങ്ങളെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE