കോവിഡ് കാലത്തെ സന്നദ്ധ പ്രവര്‍ത്തനം; മലയാളി യുവതിയെ ആദരിച്ച് ബഹ്‌റൈന്‍

By Desk Reporter, Malabar News
Ajwa Travels

മനാമ: കോവിഡ് കാലത്തെ സന്നദ്ധ പ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം നല്‍കിയ മലയാളി യുവതിയെ പുരസ്‌കാരം നൽകി ആദരിച്ച് ബഹ്‌റൈന്‍ ഭരണകൂടം. തിരുവനന്തപുരം സ്വദേശിനി സ്‌നേഹ അജിത്തിനാണ് അംഗീകാരം ലഭിച്ചത്. ‘ഒബിഎച്ച് ടുഗെതര്‍ വി കെയര്‍’ എന്ന ഓര്‍ഗനൈസേഷന് കീഴില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം.

ബഹ്‌റൈന്‍ ഭരണകൂടത്തോടൊപ്പം ചേര്‍ന്ന് നടത്തിയ നിസ്വാര്‍ഥ പ്രവര്‍ത്തനങ്ങള്‍ക്കാണ് സ്‌നേഹക്ക്‌ പുരസ്‌കാരം ലഭിച്ചത്. ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം. ജോലി നഷ്‌ടപ്പെട്ടവര്‍ക്കും നാട്ടിലേക്ക് പോകാനാവാതെ കുടുങ്ങിയവര്‍ക്കും ഭക്ഷ്യ കിറ്റുകള്‍ ഉള്‍പ്പടെയുള്ളവ സ്‌നേഹയുടെ നേതൃത്വത്തിലുള്ള സംഘം എത്തിച്ചു നല്‍കിയിരുന്നു.

ഒട്ടും പ്രതീക്ഷിക്കാതെയാണ് പുരസ്‌കാരം തന്നെ തേടി എത്തിയത് എന്ന് അഭിഭാഷക കൂടിയായ സ്‌നേഹ പറഞ്ഞു. മഹാമാരികാലത്ത് ബഹ്‌റൈന്‍ ഭരണകൂടം സ്വീകരിച്ച നടപടികള്‍ ഏറെ അഭിനന്ദനാര്‍ഹമാണ്. വരും വര്‍ഷങ്ങളിലും സേവനം തുടരുമെന്നും അവർ കൂട്ടിച്ചേർത്തു. പ്രവാസി മലയാളിയായ അജിത് കുമാറിന്റെയും ശാരദ അജിത്തിന്റെയും മകളാണ് സ്‌നേഹ.

Also Read:  ജോലി വാഗ്‌ദാനങ്ങളുടെ നിജസ്‌ഥിതി പരിശോധിക്കാൻ സംവിധാനമൊരുക്കി കോൺസുലേറ്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE