ഇരട്ട വോട്ട്; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നൽകി ബിജെപി

By News Desk, Malabar News
Representational image
Ajwa Travels

തിരുവനന്തപുരം: വോട്ടര്‍ പട്ടികയിലെ ക്രമക്കേടില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി ബിജെപി. ഇരട്ട വോട്ടുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. പികെ കൃഷ്‌ണ ദാസ്, വിവി രാജേഷ് എന്നിവര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ നേരില്‍ കണ്ടാണ് പരാതി നല്‍കിയത്.

ഇരട്ട വോട്ട് തടയുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഉറപ്പ് നല്‍കിയതായി ബിജെപി നേതാക്കള്‍ പറഞ്ഞു. യുഡിഎഫും എല്‍ഡിഎഫും കാലങ്ങളായി കള്ളവോട്ട് ചെയ്യുന്നു. ബിജെപിക്ക് സാധ്യതയുള്ള മണ്ഡലങ്ങളില്‍ ഇരട്ട വോട്ടുകള്‍ ഉണ്ടെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

അതേസമയം ഇരട്ട വോട്ടില്‍ കര്‍ശന നടപടിയുമായി തിരുവനന്തപുരം ജില്ലാ കലക്‌ടർ രംഗത്തെത്തി. ഇരട്ടിപ്പുളള വോട്ടര്‍മാരുടെ പട്ടിക ഉടന്‍ തയാറാക്കി റിപ്പോര്‍ട് സമര്‍പ്പിക്കണമെന്ന് കലക്‌ടർ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. മാര്‍ച്ച് 30നകം വിശദ റിപ്പോര്‍ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

Also Read: പൗരത്വ ഭേദഗതി ബില്ലിനെതിരെ ഇടതുപക്ഷവും സർക്കാരും മാത്രമാണ് പ്രതികരിച്ചത്; യെച്ചൂരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE