തിരഞ്ഞെടുപ്പ്; പോളിംഗ് സാമഗ്രികളുടെ വിതരണം ജില്ലയിൽ നാളെ

By Team Member, Malabar News
kasargod news
Ajwa Travels

കാസർഗോഡ് : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് സാമഗ്രികളുടെ വിതരണം ജില്ലയിലെ 5 കേന്ദ്രങ്ങളിൽ നാളെ രാവിലെ 8 മണി മുതൽ ആരംഭിക്കും. കുമ്പള ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ(മഞ്ചേശ്വരം), കാസർകോട് ഗവൺമെന്റ് കോളജ്(കാസർകോട്), പെരിയ ഗവൺമെന്റ് പോളിടെക്നിക് കോളജ്(ഉദുമ), കാഞ്ഞങ്ങാട് നെഹ്റു കോളജ്(കാഞ്ഞങ്ങാട്), തൃക്കരിപ്പൂർ പോളിടെക്നിക് കോളജ്(തൃക്കരിപ്പൂർ) എന്നീ 5 കേന്ദ്രങ്ങളിലാണ് വിതരണം നടക്കുക.

ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായി മൂന്ന് ഘട്ടങ്ങളിലായാണ് നാളെ പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്നത്. രാവിലെ 8 മുതൽ 9.30 വരെ, 9.30 മുതൽ 11 വരെ, 11 മുതൽ 12.30 വരെ എന്നിങ്ങനെയാണ് സമയം ക്രമീകരിച്ചിട്ടുള്ളത്. പ്രിസൈഡിങ്  ഓഫീസർ, ഫസ്‌റ്റ് പോളിംഗ് ഓഫീസർ എന്നിവർ മാത്രമേ വിതരണ കൗണ്ടറിൽ പ്രവേശിക്കേണ്ടതുള്ളൂ. മറ്റു പോളിംഗ് ഉദ്യോഗസ്‌ഥർ അനുവദിച്ച വാഹനത്തിൽ ഇരിക്കണം.

Read also : തിരുവനന്തപുരത്ത് അപ്പാർട്ട്മെന്റിൽ യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE