തിരുവനന്തപുരത്ത് അപ്പാർട്ട്മെന്റിൽ യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ

By Trainee Reporter, Malabar News
Ajwa Travels

കരമന: തിരുവനന്തപുരത്ത് അപ്പാർട്മെന്റ് മുറിയിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വലിയശാല സ്വദേശി വൈശാഖിനെ (32)യാണ് തിരുവനന്തപുരം കിള്ളിപ്പാലത്തെ സ്വകാര്യ അപ്പാർട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. നെഞ്ചിൽ ആഴത്തിൽ കുത്തേറ്റാണ് യുവാവ് മരിച്ചത്. പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി.

വൈശാഖും സുഹൃത്തുക്കളും കഴിഞ്ഞ ദിവസം അപ്പാർട്മെന്റിൽ മുറി എടുത്തിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്‌ച രാവിലെയാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് കൊലപാതകം നടന്നതെന്ന് കരുതുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

Read also: ബിജെപി-സിപിഎം ബന്ധമെന്ന രാഹുലിന്റെ ആരോപണം; പ്രതികരിച്ച് കുമ്മനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE