വാളയാർ കേസ്; പെൺകുട്ടികളുടെ മാതാപിതാക്കളുടെ മൊഴിയെടുത്ത് സിബിഐ

By Staff Reporter, Malabar News
walayar-case
Ajwa Travels

പാലക്കാട്: വാളയാർ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം പെൺകുട്ടികളുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. സിബിഐ എസ്‌പി നന്ദകുമാർ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാളയാർ അട്ടപ്പളത്തെ വീട്ടിലെത്തിയത്. കുട്ടികളുടെ മാതാപിതാക്കളുടെ പ്രാഥമിക മൊഴിയും സംഘം രേഖപ്പെടുത്തി. ഹൈക്കോടതി നിർദേശ പ്രകാരം കേസ് ഏറ്റെടുത്ത സിബിഐ സംഘം ഇതാദ്യമായാണ് വാളയാർ പെൺകുട്ടികളുടെ വീട്ടിലെത്തുന്നത്.

മാർച്ച് അവസാനം പാലക്കാട് പോക്‌സോ കോടതിയിൽ എഫ്‌ഐആർ സമർപ്പിക്കാൻ സിബിഐ സംഘം എത്തിയിരുന്നെങ്കിലും ധർമടത്തെ സ്‌ഥാനാർഥിയായ പെൺകുട്ടികളുടെ മാതാവിനെ കാണാൻ കഴിഞ്ഞിരുന്നില്ല. പെൺകുട്ടികളുടെ രക്ഷിതാക്കളിൽ നിന്ന് സംഭവത്തെ കുറിച്ച് സംഘം വിശദമായി വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് പെൺകുട്ടികൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഷെഡ്ഡിൽ പരിശോധന നടത്തി.

പെൺകുട്ടികളുടെ ഉയരവും തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഉത്തരത്തിന്റെ പൊക്കവും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപമുയർന്നിരുന്നു. ഇക്കാര്യം വിശദമായി സിബിഐ സംഘം പരിശോധിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പേരിൽ നിന്ന് വിശദാംശങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് വിശദാംശങ്ങൾ ശേഖരിച്ച ശേഷമാണ് സംഘം വാളയാറിൽ എത്തിയത്. കേസിലെ നാല് പ്രതികൾക്കെതിരെ രണ്ട് എഫ്‌ഐആറുകളാണ് പാലക്കാട് പോക്‌സോ കോടതിയിൽ സിബിഐ സമർപ്പിച്ചിരിക്കുന്നത്. ബലാൽസംഘം, ആത്‌മഹത്യാ പ്രേരണ, പോക്‌സോ വകുപ്പുകൾ എന്നിവ ചേർത്താണ് എഫ്‌ഐആർ തയ്യാറാക്കിയത്.

Read Also: ആരോഗ്യ സർവകലാശാല പരീക്ഷകൾക്ക് അനുമതി നൽകി ഗവർണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE