നീരൊഴുക്കിൽ കുറവില്ല; ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു

By Team Member, Malabar News
Water Level Increased In Idukki Dam
Ajwa Travels

ഇടുക്കി: നീരൊഴുക്ക് കുറയാത്തതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. നിലവിൽ 2,399.50 അടി ജലമാണ് ഇടുക്കി അണക്കെട്ടിലുള്ളത്. വൃഷ്‌ടി പ്രദേശങ്ങളിൽ പെയ്‌ത മഴയെ തുടർന്ന് നീരൊഴുക്ക് വർധിച്ചതും, മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് വെള്ളം ഒഴുകി എത്തിയതുമാണ് ഇപ്പോൾ ജലനിരപ്പ് ഉയരാൻ കാരണമായത്.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഒരു ഷട്ടർ ഉയർത്തി 40,000 ലിറ്റർ ജലം പുറത്തേക്ക് ഒഴുകുന്നുണ്ട്. കൂടാതെ മുല്ലപ്പെരിയാർ അണക്കെട്ടിലെ തുറന്ന രണ്ട് ഷട്ടറുകൾ അടക്കുകയും ചെയ്‌തിട്ടുണ്ട്‌. 140.85 അടിയായി മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ന്നതിനെ തുടർന്നാണ് ഷട്ടറുകൾ അടച്ചത്. 752 ഘനയടി ജലമാണ് സെക്കന്റിൽ ഇടുക്കിയിലേക്ക് ഒഴുകുന്നത്.

Read also: മോഡലുകളുടെ അപകടമരണം; ലഹരി ഇടപാടുകൾ ഉൾപ്പടെ അന്വേഷിക്കണമെന്ന് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE