ജില്ലയിൽ ഇന്ന് 307 പേർക്ക് കോവിഡ്

By Staff Reporter, Malabar News
covid_test
Representational Image
Ajwa Travels

വയനാട്: ജില്ലയിൽ ഇന്ന് 307 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ രേണുക അറിയിച്ചു. 298 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ശതമാനമാണ്. ഇന്ന് 784 പേർ രോഗമുക്‌തിയും നേടിയിട്ടുണ്ട്.

4 ആരോഗ്യ പ്രവർത്തകർക്കും ജില്ലയിൽ കോവിഡ് സ്‌ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 58582 ആണ്. 54428 പേരാണ് ഇതുവരെ രോഗമുക്‌തി നേടിയത്. നിലവിൽ ചികിൽസയിൽ കഴിയുന്നത് 3643 പേരാണ്. ഇവരിൽ 2168 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

അതേസമയം സംസ്‌ഥാനത്തെ ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,28,525 ആണ്. ഇതിൽ രോഗബാധ 19,661 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. ടെസ്‌റ്റ് പോസിറ്റിവിറ്റി 15.3% ആണ്. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 29,708 പേരാണ്. ഇന്ന് 213 കോവിഡ് മരണവും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. 1,92,165 പേരാണ് നിലവിൽ സംസ്‌ഥാനത്താകെ ചികിൽസയിൽ ഉള്ളത്.

Malabar News: ജനറേറ്ററും സംഭരണിയും സജ്‌ജം; ഓക്‌സിജന്‍ സ്വയംപര്യാപ്‌തത കൈവരിക്കാൻ കണ്ണൂർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE