സംസ്‌ഥാനത്ത്‌ ക്ഷേമപെൻഷനുകൾ നാളെ മുതൽ വിതരണം ചെയ്യും

By Trainee Reporter, Malabar News
Welfare Pension
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ക്ഷേമപെൻഷനുകൾ നാളെ മുതൽ വിതരണം ചെയ്യും. സാമൂഹിക സുരക്ഷാ പെൻഷനും സർക്കാർ സഹായത്തോടെ നൽകുന്ന ക്ഷേമനിധി പെൻഷനുമാണ് തിങ്കളാഴ്‌ച മുതൽ വിതരണം ചെയ്യുക. ഒക്‌ടോബറിലേയും നവംബറിലെയും പെൻഷൻ ഒരുമിച്ചാകും വിതരണം ചെയ്യുക.

ഗുണഭോക്‌താക്കൾക്ക് 3200 രൂപ വീതമാണ് ലഭിക്കുക. ഈ മാസം 15ന് മുമ്പായി വിതരണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. സാമൂഹിക സുരക്ഷാ പെൻഷൻ സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

ക്ഷേമനിധി ബോർഡുകളുടെ പെൻഷൻ സംബന്ധിച്ച ഉത്തരവ് തിങ്കളാഴ്‌ച ഇറങ്ങുമെന്ന് അധികൃതർ അറിയിച്ചു. രണ്ടു മാസത്തെ പെൻഷനുകൾ ഒരുമിച്ചു വിതരണത്തിന് നൽകുന്നതിനാൽ സഹകരണ ബാങ്കുകൾക്ക് വിതരണത്തിനായി ഒരു ഗഡുവിന്റെ ഇൻസെന്റീവ് മാത്രമേ ലഭിക്കുള്ളൂവെന്ന് ഉത്തരവിൽ പറയുന്നു.

Most Read: വിഴിഞ്ഞം സമരം; ലത്തീൻ അതിരൂപതയുടെ എല്ലാ പള്ളികളിലും ഇന്ന് സർക്കുലർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE