അത്തിയടുക്കത്ത് വീണ്ടും കാട്ടാന ശല്യം; വ്യാപക കൃഷിനാശം

By News Desk, Malabar News
Wild Elephant-wayanad
Representational Image
Ajwa Travels

അത്തിയടുക്കം: ബളാൽ പഞ്ചായത്തിലെ അത്തിയടുക്കത്ത് വീണ്ടും കാട്ടാനകളിറങ്ങി. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ഈസ്‌റ്റ് എളേരി, ബളാൽ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള ഈ ഗ്രാമത്തിലേക്ക് ഒട്ടേറെ തവണ കാട്ടാനകളെത്തിയിരുന്നു. കഴിഞ്ഞ ദിവസവും ഇവിടെയിറങ്ങിയ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു.

തെങ്ങ്, കമുക്, ഏത്തവാഴകൾ തുടങ്ങിയ വിളകളാണ് നശിപ്പിക്കപ്പെട്ടത്. കടവത്തുമുണ്ട, മഞ്ചുച്ചാൽ, പാമത്തട്ട് എന്നിവിടങ്ങളിലും കാട്ടാനകളെത്തി വിളകൾ നശിപ്പിച്ചത് അടുത്ത ദിവസങ്ങളിൽ തന്നെയായിരുന്നു.

അത്തിയടുക്കത്തെ കൃഷിയിടങ്ങൾ ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം, പഞ്ചായത്ത് അംഗങ്ങളായ മോൻസി ജോയി, പിസി രഘുനാഥൻ നായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സന്ദർശിച്ചു.

Also Read: കോവിഡ് പ്രതിരോധം; ഐപിഎസ് ഓഫിസർമാർക്ക് ജില്ലകളുടെ ചുമതല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE