മുസ്‌ലിം ലീഗിൽ പുതിയ നേതൃനിരയെ കൊണ്ടുവരും; കുഞ്ഞാലിക്കുട്ടി

By Desk Reporter, Malabar News
Kunhalikutty
Ajwa Travels

മലപ്പുറം: മുസ്‌ലിം ലീ​ഗ് സമയബന്ധിതമായി പുതിയ നേതൃനിരയെ കൊണ്ടുവരാന്‍ ഒരുങ്ങിയിരിക്കുക ആണെന്ന് പികെ കുഞ്ഞാലിക്കുട്ടി. കാലത്തിനനുസരിച്ചുള്ള ശൈലി മാറ്റം വേണമെന്ന പുതിയ തലമുറയുടെ ആവശ്യം ലീഗിലും വലിയ മാറ്റമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

“കാലത്തിനനുസരിച്ചുള്ള ഒരു ശൈലി മാറ്റം ആവശ്യമുണ്ട്. ഏത് പാര്‍ട്ടിയിലായാലും അതാത് കാലത്ത് ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തില്‍ പുതിയ തലമുറയുടെ ഒരു പങ്ക് ഉറപ്പുവരുത്തണം. അതാണ് തലമുറമാറ്റം കൊണ്ട് ഉദ്ദേശിക്കുന്നത്. സംഘടനാ തലത്തിലും ഇത്തരത്തിലുള്ള മാറ്റം നല്ലതാണ്. സമയബന്ധിതമായി പുതിയ നേതൃനിരയെ കൊണ്ടുവരാന്‍ ലീഗ് ഒരുങ്ങിയിരിക്കുകയാണ്,”- കുഞ്ഞാലിക്കുട്ടി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

അതേസമയം, ഇന്നലെ ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തില്‍ പുനഃസംഘടനയോ നേതൃമാറ്റമോ ഇപ്പോള്‍ പാര്‍ട്ടിയുടെ അജണ്ടയിലേക്ക് കൊണ്ടുവരേണ്ടെന്ന് തീരുമാനിച്ചതായി പത്രക്കുറിപ്പില്‍ പറഞ്ഞു. പുതിയ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ ശേഷം ഓരോ ഘടകങ്ങളിലും പുതിയ കമ്മിറ്റികള്‍ രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. പ്രവര്‍ത്തനത്തിലെ പോരായ്‌മകളും പാളിച്ചകളും വിലയിരുത്തി തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്നും പത്രക്കുറിപ്പില്‍ പറഞ്ഞു.

Most Read:  ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രിക്ക്; വിവാദത്തിൽ പ്രതികരണവുമായി സിപിഐഎം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE