വയനാട്ടിൽ നാളെ ഹർത്താൽ; സഹകരിക്കുമെന്ന് വ്യാപാരികൾ

By Trainee Reporter, Malabar News
Malabar-News_Harthal
Representational Image
Ajwa Travels

കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്‌ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്‌ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 8ന് (നാളെ) ജില്ലയിൽ യുഡിഎഫ് ആഹ്വാനം ചെയ്‌തിരിക്കുന്ന ഹർത്താലുമായി സഹകരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. രാവിലെ 6 മണി മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.

യുഡിഎഫ് ഏകപക്ഷീയമായി ഹർത്താൽ പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് സംഘടന അഭിപ്രായപ്പെട്ടു. എങ്കിലും കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് കടകൾ അടച്ചിട്ട് ഹർത്താലുമായി സഹകരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ഒവി വർഗീസ് അറിയിച്ചു.

Read also: പീച്ചി ഡാമിന്റെ ഷട്ടർ തുറക്കുന്നു; ജാഗ്രത വേണമെന്ന് ജില്ലാ കളക്‌ടർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE