രണ്ട് വർഷത്തിനുള്ളിൽ വിലകുറഞ്ഞ ഇലക്‌ട്രിക്‌ വാഹനം അവതരിപ്പിക്കും; എംജി മോട്ടോഴ്‌സ്‌

By Staff Reporter, Malabar News
mg-zs-ev
എംജി ZS ഇവി
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യന്‍ വിപണിക്കായി ഭാവിയിലേക്ക് വലിയ പദ്ധതികളാണ് ഒരുക്കുന്നതെന്ന് വ്യക്‌തമാക്കി വാഹന നിർമാതാക്കളായ എംജി മോട്ടോഴ്‌സ്‌. അടുത്ത രണ്ട് വർഷത്തിനുളളിൽ രാജ്യത്തിൽ ഇടത്തരം, മധ്യവർഗ കുടുംബങ്ങൾക്ക് വേണ്ടി വിലകുറഞ്ഞ ഇലക്‌ട്രിക്‌ വാഹനം (ഇവി) വിപണിയിൽ എത്തിക്കുമെന്നാണ് കമ്പനി ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

നിലവില്‍ രാജ്യത്ത് കമ്പനി ZS എന്ന പേരിൽ ഒരു ഇലക്‌ട്രിക്‌ വാഹനം വില്‍പ്പനയ്‌ക്ക്‌ എത്തിച്ചിട്ടുണ്ട്. പുതിയ റിപ്പോര്‍ട് അനുസരിച്ച് വരാനിരിക്കുന്ന ഇലക്‌ട്രിക്‌ വാഹനം അവതരിപ്പിക്കുന്നതോടെ എംജി ഈ മേഖലയിലെ തങ്ങളുടെ സാന്നിധ്യം കൂടുതൽ വിപുലീകരിക്കാൻ ഒരുങ്ങുന്നുവെന്നാണ് സൂചന. ഈ ഇലക്‌ട്രിക്‌ വാഹനത്തിന് 20 ലക്ഷം രൂപയില്‍ താഴെയാകും വില പ്രതീക്ഷിക്കുന്നത്, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വാഹനം വിപണിയിൽ എത്തിക്കുമെന്നാണ് കമ്പനിയുടെ റിപ്പോർട് പറയുന്നത്.

ഇലക്‌ട്രിക്‌ വാഹനങ്ങള്‍ മുഖ്യധാരാ വിപണിയില്‍ സ്വാധീനം ചെലുത്തണമെങ്കിൽ ‘ഇവി ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്‌ചര്‍‘ ഇനിയും വളരെയധികം മെച്ചപ്പെടുത്തേണ്ടതുണ്ട്. രാജ്യത്ത് ഇതിനുള്ള അനുകൂല സാഹചര്യമാണ് ഒരുങ്ങുന്നതെന്ന് കമ്പനി കണക്കുകൂട്ടുന്നു. ധാരാളം ഇവി നിര്‍മാതാക്കൾ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ക്കൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ നിരയിലേക്കാണ് എംജി മോട്ടോഴ്‌സും ഇറങ്ങിചെല്ലുന്നത്.

Read Also: ‘ഫാന്റസിയ’ ഷോർട് ഫിലിം ശ്രദ്ധേയം; പൂർണമായും മൊബൈലിൽ ഷൂട്ട് ചെയ്‌ത സിനിമ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE