കടയടപ്പ് സമരത്തില്‍ പങ്കെടുക്കില്ല; വ്യാപാരി വ്യവസായി സമിതി

By Syndicated , Malabar News
Ajwa Travels

കോഴിക്കോട്: ജൂലൈ ആറിന്​ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച കടയടപ്പ് സമരത്തില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളോട് സഹകരിക്കുന്ന വ്യാപാരി സമൂഹത്തെ സര്‍ക്കാരിനെതിരെ തിരിക്കാനാണ് ഏകോപന സമിതി ലക്ഷ്യമിടുന്നത്. സ്‌ഥാപനങ്ങൾ അടപ്പിക്കലല്ല തുറപ്പിക്കലാണ് വേണ്ടതെന്ന് ഭാരവാഹികൾ പറഞ്ഞു.

ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്കിന്റെ പുതിയ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി എല്ലാ കടകളും തുറക്കാനുള്ള അനുമതിക്കായി വ്യാപാരി വ്യവസായി സമിതി ശക്‌തമായ ഇടപെടൽ നടത്തിയിട്ടുണ്ട് എന്നും വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡണ്ട് സൂര്യ അബ്‌ദുൽ ഗഫൂറും സെക്രട്ടറി ടി മരക്കാരും വാർത്താ കുറിപ്പിൽ പറഞ്ഞു.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എല്ലാ കടകളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണം എന്ന ആവശ്യമുന്നയിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതി കടകൾ അടച്ചു പ്രതിഷേധിക്കുന്നത്. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ അടുത്ത വ്യാഴാഴ്‌ച മുതൽ അനിശ്‌ചിതകാല സമരം ആരംഭിക്കാനാണ് തീരുമാനം. ചൊവ്വാഴ്‌ച കടകൾ അടച്ച് പ്രതിഷേധിക്കുന്നതിന് പുറമെ സെക്രട്ടേറിയേറ്റിന് മുൻപിൽ നിരാഹാര സമരം സംഘടിപ്പിക്കാനും തീരുമാനമുണ്ട്.

Read also: തിരുവമ്പാടിയിൽ വീണ്ടും മദ്യവേട്ട; ആർആർടി വോളണ്ടിയർ ഉൾപ്പടെ രണ്ട് പേർ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE