മഞ്ഞ് പുതച്ച് സൗദി; രാജ്യത്തിന്റെ പല ഭാഗത്തും കനത്ത മഞ്ഞുവീഴ്‌ച

By Team Member, Malabar News
Winter Season Started In Saudi Arabia
Ajwa Travels

റിയാദ്: സൗദി അറേബ്യയിൽ ശൈത്യം കടുക്കുന്നു. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും മഞ്ഞുവീഴ്‌ച ശക്‌തമായിട്ടുണ്ട്. നിലവിൽ വടക്കൻ, മധ്യ, കിഴക്കൻ പ്രദേശങ്ങളെ തണുപ്പ് ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദേശീയ കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചു. കൂടാതെ വരും ദിവസങ്ങളിൽ റിയാദിലെ താപനില പൂജ്യത്തിലെത്തുമെന്നും അധികൃതർ വ്യക്‌തമാക്കി.

വടക്കന്‍ അതിര്‍ത്തി പ്രദേശമായ തബൂക്കിലും തുറൈഫിലും താപനില പൂജ്യത്തിലെത്തി മഞ്ഞുവീഴ്‌ച ശക്‌തമായി. ഇവിടങ്ങളിലെ മഞ്ഞുപുതച്ച പർവത പ്രദേശങ്ങൾ കാണാൻ നിരവധി ആളുകളാണ് എത്തുന്നത്. കൂടാതെ ഇവിടങ്ങളിൽ ഇന്നും നാളെയും കനത്ത മഞ്ഞുവീഴ്‌ച തുടരുമെന്നും അധികൃതർ വ്യക്‌തമാക്കി. അതേസമയം കിഴക്കൻ മേഖലകളിലും റിയാദിലും മഞ്ഞുവീഴ്‌ചക്കൊപ്പം മഴയും, ആലിപ്പഴ വീഴ്‌ചയും ഉണ്ടാകാൻ സാധ്യതയുണ്ട്.

Read also: ആൻട്രിക്‌സ്-ദേവാസ് കേസ്; തട്ടിപ്പിന്റെ വിഷം അടങ്ങിയിട്ടുണ്ടെന്ന് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE