മാന്നാറിൽ സ്‌ത്രീയെ തട്ടികൊണ്ടുപോയ സംഭവം; പ്രധാന പ്രതി പിടിയിൽ

By Trainee Reporter, Malabar News
Ajwa Travels

ആലപ്പുഴ: മാന്നാറിൽ സ്‌ത്രീയെ തട്ടികൊണ്ടുപോയ കേസിലെ പ്രധാന പ്രതി പിടിയിൽ. പൊന്നാനി സ്വദേശി ഫഹദാണ് പോലീസിന്റെ പിടിയിലായത്. സ്‌ത്രീയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച മാരുതി ബലെനോ കാറും പോലീസ് പിടിച്ചെടുത്തു.

ഇന്ന് പുലർച്ചയോടെയാണ് ഫഹദ് പോലീസ് പിടിയിലായത്. ഇയാളെ മാന്നാറിൽ എത്തിച്ചു. യുവതിയുടെ വീട്ടിലേക്കുള്ള വഴി പ്രതികൾക്ക് കാണിച്ചുകൊടുത്ത മാന്നാർ സ്വദേശി പീറ്ററിനെ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇയാളിൽ നിന്നാണ് ഫഹദിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചത്.

ദുബായിൽ നിന്ന് കഴിഞ്ഞ 19ന് നാട്ടിലെത്തിയ മാന്നാർ കുരുട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് കഴിഞ്ഞ ദിവസം സ്വർണക്കടത്ത് സംഘം വീട് കയറി ആക്രമിച്ച് തട്ടികൊണ്ടുപോയത്. പിന്നീട് പാലക്കാട് നിന്നാണ് യുവതിയെ കണ്ടെത്തിയത്. ഇതിന് പിന്നാലെ നടന്ന ചോദ്യം ചെയ്യലിൽ സ്വർണം കടത്തിയിട്ടുണ്ടെന്നും ബിന്ദു പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.

Read also: അതിർത്തിയിലെ നിയന്ത്രണങ്ങൾ; ഇളവ് നാളെവരെ; ആശയക്കുഴപ്പം തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE