ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം; ചികിൽസയിൽ ആയിരുന്ന യുവതി മരിച്ചു

By News Bureau, Malabar News
woman died-husband's torture
Ajwa Travels

അമ്പലപ്പുഴ: ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് യുവതി മരിച്ചു. പുന്നപ്ര പറവൂര്‍ വെളിയില്‍ അന്നമ്മ (സൗമ്യ-31) ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസയിലിരിക്കെ മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് യേശുദാസിനെ (40) പുന്നപ്ര പോലീസ് കസ്‌റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസമാണ് വീട്ടിലുണ്ടായ വഴക്കിനെ തുടര്‍ന്ന് യേശുദാസ് സൗമ്യയെ കസേരകൊണ്ടും കല്ലുകൊണ്ടും മുഖത്ത് ക്രൂരമായി മര്‍ദ്ദിച്ചത്. തളര്‍ന്നുവീണ സൗമ്യയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

മുഖത്തേറ്റ മാരക പരിക്കാണ് മരണകാരണം. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

പുന്നപ്ര പുത്തന്‍പുരക്കല്‍ ബൈജു പ്രസാദിന്റെയും റീത്താമ്മയുടെയും മകളാണ് സൗമ്യ. തൊഴിലുറപ്പ് തൊഴിലാളിയാണ്. സൗമ്യ-യേശുദാസ് ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.

Most Read: മലയിൻകീഴ് പോക്‌സോ കേസ്; പോലീസിനെതിരെ വീണ്ടും ആരോപണം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE