മലയിൻകീഴ് പോക്‌സോ കേസ്; പോലീസിനെതിരെ വീണ്ടും ആരോപണം

By News Desk, Malabar News
malayinkeezhu pocso case Allegation against the police
Ajwa Travels

തിരുവനന്തപുരം: പോക്‌സോ കേസിലെ ഇരയേയും അമ്മയെയും പ്രതിയുടെ വീട്ടിലേക്ക് പറഞ്ഞയച്ച പോലീസ് വീണ്ടും പരാതിക്കാരിയോട് മോശമായി പെരുമാറിയെന്ന് ആരോപണം. ജാമ്യവ്യവസ്‌ഥ പ്രകാരം സ്‌റ്റേഷനിൽ ഒപ്പിടാൻ പോയപ്പോൾ മലയിൻകീഴ് എസ്‌എച്ച്‌ഒയും പോലീസുകാരും മോശമായി പെരുമാറിയെന്നാണ് ആരോപണം.

പോക്‌സോ കേസിലെ ഇരയേയും പരാതിക്കാരിയായ അമ്മയെയും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് പകരം പ്രതിയായ മുൻ ഭർത്താവിന്റെ വീട്ടിലേക്ക് വിട്ട സംഭവം ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. വീട്ടിലേക്ക് അതിക്രമിച്ച് കയറി കേസിലെ പ്രതിയായ മുൻ ഭർത്താവിനെ ആക്രമിച്ച കേസിൽ പരാതിക്കാരിയായ വീട്ടമ്മയും പ്രതിയാണ്. ജയിൽ മോചിതയായ വീട്ടമ്മ മാദ്ധ്യമങ്ങളോടാണ് പോലീസിന്റെ അനീതി വെളിപ്പെടുത്തിയത്.

വാർത്തയെ തുടർന്ന് പോക്‌സോ കേസും വീട്ടമ്മക്കെതിരായ കേസും സംബന്ധിച്ച് തുടരന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. വധശ്രമകേസിൽ ജാമ്യം നേടിയ വീട്ടമ്മ എല്ലാ തിങ്കളാഴ്‌ചയും മലയിൻകീഴ് സ്‌റ്റേഷനിൽ എത്തി ഒപ്പിടണമെന്നാണ് ജാമ്യവ്യവസ്‌ഥ. ഇതുപ്രകാരം ഒപ്പിടാൻ എത്തിയപ്പോൾ പോലീസിനെതിരെ വാർത്ത നൽകിയെന്ന് ആക്രോശിച്ച് മോശമായി പെരുമാറിയെന്നും ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചുവെന്നുമാണ് വീട്ടമ്മയുടെ പരാതി.

കാട്ടാക്കട ഡിവൈഎസ്‌പിക്കാണ് കേസുകളുടെ തുടരന്വേഷണ ചുമതല. വീട്ടമ്മയുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ കേസുകൾ ക്രൈം ബ്രാഞ്ചിന് കൈമാറാൻ സാധ്യതയുണ്ട്.

Also Read: വിസി നിയമനം; മന്ത്രി ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം, പോര് മുറുകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE