തിരുവനന്തപുരത്ത് വനിതാ ഡോക്‌ടർക്കും ജീവനക്കാർക്കും മർദ്ദനം; ഒരാൾ കസ്‌റ്റഡിയിൽ

By Desk Reporter, Malabar News
Attack-against-Doctor
Representational Image
Ajwa Travels

തിരുവനന്തപുരം: വനിതാ ഡോക്‌ടർക്കും ജീവനക്കാർക്കും മർദ്ദനം. തിരുവനന്തപുരം ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്‌ടർക്കും ജീവനക്കാര്‍ക്കുമാണ് മർദ്ദനമേറ്റത്. ചികില്‍സ തേടിയെത്തിയ രണ്ട് പേരാണ് ഡോക്‌ടറെയും സുരക്ഷാ ജീവനക്കാരെയും കയ്യേറ്റം ചെയ്‌തത്‌.

ഇന്നലെ രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ ഡോക്‌ടർ ജനറല്‍ ആശുപത്രിയല്‍ ചികില്‍സ തേടി. സംഭവത്തില്‍ ആശുപത്രിയിലെ മറ്റ് ഡോക്‌ടർമാര്‍ ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുകയാണ്.

അതിനിടെ ഡോക്‌ടറെ മർദ്ദിച്ച സംഭവത്തില്‍ ഒരാളെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തെന്നാണ് വിവരം. കരിമട സ്വദേശി റഷീദ് ആണ് കസ്‌റ്റഡിയിലുള്ളത് എന്നാണ് റിപ്പോർട്.

Most Read:  പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട്; ധനസഹായം വേഗത്തിലാക്കുമെന്ന് മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE