വനിതാ വിദ്യാഭ്യാസ ശാക്‌തീകരണം; മഅ്ദിന്‍ ‘ഹിയ’ ലോഞ്ചിംഗ് നാളെ സ്വലാത്ത് നഗറില്‍

By Desk Reporter, Malabar News
Kanthapuram A. P. Aboobacker Musliyar_Malabar News
Ajwa Travels

മലപ്പുറം: വനിതകളുടെ വിദ്യാഭ്യാസ പുരോഗതി ലക്‌ഷ്യമിട്ട് മഅ്ദിന്‍ അക്കാദമിയുടെ അഞ്ചാമത് സംരംഭമായ ‘ഹിയ’ ലോഞ്ചിംഗ് നാളെ (വെള്ളി) വൈകുന്നേരം 6ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ മഅ്ദിന്‍ കാമ്പസില്‍ നിർവഹിക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിക്കും.

40 ദിവസമായി മഅ്ദിന്‍ അക്കാദമിയുടെ നേതൃത്വത്തില്‍ നടന്ന് വരുന്ന റബീഅ് ക്യാംപയിൻ സമാപന സമ്മേളനം ‘ജല്‍സതുല്‍ ഖിതാം’ കാന്തപുരം ഉൽഘാടനം ചെയ്യും. ലോക പ്രശസ്‌ത പണ്ഡിതന്‍ ശൈഖ് സയ്യിദ് അഫീഫുദ്ധീന്‍ ജീലാനി വീഡിയോ കോണ്‍ഫറന്‍സ് വഴി ചടങ്ങിൽ പങ്കെടുക്കും. മന്‍ഖൂസ് മൗലിദ്, മുഹ്‌യിദ്ധീന്‍ മൗലിദ്, മുഹ്‌യിദ്ധീന്‍ മാല, അശ്‌റഖ പാരായണം, സവിശേഷ പ്രാർഥന എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. പരിപാടികള്‍ വീക്ഷിക്കുന്നതിന് Youtube.com/MadinAcademy

സമാപന സമ്മേളനത്തില്‍ സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് സ്വാലിഹ് ഖാസിം അല്‍ ഹൈദ്രൂസി, സമസ്‌ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പിഎം മുസ്‌തഫ കോഡൂര്‍, അബ്‌ദുൽ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട് എന്നിവരും സംബന്ധിക്കും.

Must Read: കര്‍ഷകരുടെ ആവശ്യങ്ങള്‍ കേള്‍ക്കുന്നതിന് പകരം ബിജെപി അവര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിക്കുന്നു; പ്രിയങ്ക ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE