കര്‍ഷകരുടെ ആവശ്യങ്ങള്‍ കേള്‍ക്കുന്നതിന് പകരം ബിജെപി അവര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിക്കുന്നു; പ്രിയങ്ക ഗാന്ധി

By Staff Reporter, Malabar News
priyanka gandhi_malabar news
പ്രിയങ്ക ഗാന്ധി
Ajwa Travels

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ കേള്‍ക്കുന്നതിന് പകരം ബിജെപി സര്‍ക്കാര്‍ അവര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയാണ് ചെയ്യുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഡെല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്ന കര്‍ഷകരെ ബിജെപി അധികാരത്തിലുള്ള ഹരിയാനയില്‍ പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും ഉപയോഗിച്ച് നേരിട്ടതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

‘പുതിയ കര്‍ഷക നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ശബ്‌ദം കേള്‍ക്കുന്നതിനുപകരം ഈ തണുത്ത കാലാവസ്‌ഥയില്‍ ബിജെപി സര്‍ക്കാര്‍ അവര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുന്നു. താങ്ങുവിലയടക്കം കര്‍ഷകരില്‍ നിന്നെല്ലാം അപഹരിക്കുമ്പോള്‍ ബാങ്കുകള്‍, വിമാനത്താവളം, റെയില്‍വേ സ്‌റ്റേഷനുകള്‍ മുതലായവ ബിജെപി കുത്തകകള്‍ക്ക് എഴുതി നല്‍കുകയാണ്. അവരുടെ കടങ്ങളും എഴുതിത്തള്ളുന്നു,’ പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്‌തു.

ഇന്ന് രാവിലെ കര്‍ഷക പ്രക്ഷോഭത്തെ ഹരിയാനയിലെ അംബാലയില്‍ പോലീസ് ക്രൂരമായി നേരിട്ടിരുന്നു. കര്‍ഷകരെ നേരിടാന്‍ കനത്ത സന്നാഹമാണ് ഒരുക്കിയിട്ടുണ്ട്. കര്‍ഷകര്‍ ഡെല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്ന പശ്‌ചാത്തലത്തില്‍ തലസ്‌ഥാനത്തും സുരക്ഷ ശക്‌തമാക്കി. കൂടാതെ ഡെല്‍ഹി-ഹരിയാന അതിര്‍ത്തിയിലും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

Related News: കർഷക മാർച്ചിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ചു; ബാരിക്കേഡുകൾ നദിയിലേക്ക് മറിച്ചിട്ട് കർഷകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE