ബസിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരുക്ക്

By News Bureau, Malabar News
Ajwa Travels

തൃശൂർ: ഇരിങ്ങാലക്കുടയിൽ ലിമിറ്റഡ് സ്‌റ്റോപ്പ് ബസിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരിക്കേറ്റു. ഇരിങ്ങാലക്കുട കാട്ടൂർ റോഡിൽ നിന്നും ബൈപാസ് റോഡിലേക്ക് തിരിയുന്ന വളവിലാണ് അപകടം നടന്നത്.

മതിലകം സ്വദേശി മഞ്ഞളി വീട്ടിൽ അലീന ജോയ് എന്ന യുവതിക്കാണ് പരിക്കേറ്റത്. തൃശൂരിലേക്ക് പോവുകയായിരുന്ന കെഎൽ 45 4599 നമ്പർ എംഎസ് മേനോൻ ലിമിറ്റഡ് സ്‌റ്റോപ്പ് ബസിൽ നിന്നാണ് യുവതി വീണത്.

യുവതിയെ മാപ്രാണത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇരിങ്ങാലക്കുട പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മെയിൻ റോഡിലൂടെ പോവേണ്ടിയിരുന്ന ബസ് റൂട്ട് തെറ്റിച്ചാണ് ഇത് വഴി വന്നതെന്നും പോലീസ് ചൂണ്ടിക്കാട്ടി.

Most Read: ഹയർ സെക്കന്ററി പരീക്ഷാഫലം ജൂൺ 20നുള്ളിൽ പ്രഖ്യാപിക്കും; മന്ത്രി വി ശിവൻകുട്ടി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE