പാലക്കയം മരംകൊള്ള; കൂടുതൽ നടപടിയുമായി വനം വകുപ്പ്

By Web Desk, Malabar News
Wood smuggling
Representational Image
Ajwa Travels

പാലക്കാട്: പാലക്കയം മരംകൊള്ളയിൽ കൂടുതൽ നടപടിയുമായി വനം വകുപ്പ്. വനഭൂമി കൈവശപ്പെടുത്തിയ കോട്ടോപാടം സ്വദേശി തൈക്കാട്ടിൽ മൂസക്ക് നോട്ടീസ് നൽകും. മൂസയുടെ കൈവശമുള്ള രേഖകൾ ഹാജരാക്കാൻ രണ്ടാഴ്‌ച സമയം അനുവദിക്കും. രേഖകൾ വ്യാജമാണോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ വനം വകുപ്പ് പരിശോധിക്കും.

മരംമുറിച്ചത് വനഭൂമിയിൽ നിന്ന് തന്നെയെന്നാണ് വനം വകുപ്പിന്റെ രേഖകൾ വ്യക്‌തമാക്കുന്നത്. എന്നാൽ തന്റെ ഭൂമിയിലെ മരങ്ങളാണ് മുറിച്ചതെന്നാണ് മൂസയുടെ വാദം. 53 മരങ്ങളാണ് മൂസ പാലക്കയം വില്ലേജിലെ വന ഭൂമിയിൽ നിന്ന് മുറിച്ചത്. വീട്ടി, വാഗ, ആഞ്ഞിലി, ചടച്ചി തുടങ്ങിയ മരങ്ങളാണ് മുറിച്ചിട്ടിരിക്കുന്നത്.

Also Read: കുളത്തൂപ്പുഴയിൽ 9 വയസുകാരന് ക്രൂരമർദ്ദനം; പിതാവിനെതിരെ പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE