19.43 കോടിയും പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം

By Staff Reporter, Malabar News
world -covid
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 19 കോടി 43 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോര്‍ട് ചെയ്‌തതായി വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

ലോകത്തെ കോവിഡ് മരണസംഖ്യ 41,67,679 ആയി ഉയര്‍ന്നു. അതേസമയം ഇതുവരെ രോഗമുക്‌തി നേടിയത് 17 കോടി 64 ലക്ഷം പേരാണ്.

രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്‌ഥാനങ്ങളിലുള്ളത് അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ്.

അമേരിക്കയില്‍ മൂന്നര കോടിയിലേറെ പേര്‍ക്കാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. 6.26 ലക്ഷം പേര്‍ മരണപ്പെട്ടപ്പോൾ രോഗമുക്‌തി നേടിയത് രണ്ട് കോടി 95 ലക്ഷം പേരാണ്.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 39,907 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി 12 ലക്ഷമായി. നിലവില്‍ 4.08 ലക്ഷം പേരാണ് ചികിൽസയിലുള്ളത്. 4.20 ലക്ഷം പേര്‍ മരണപ്പെട്ടു.

അതേസമയം ബ്രസീലില്‍ ഒരു കോടി 96 ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്‌ഥിരീകരിച്ചത്. ഇതിൽ ഒരു കോടി 83 ലക്ഷം പേര്‍ രോഗമുക്‌തി നേടിയപ്പോൾ 5.49 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌.

Most Read: പ്രതി പ്രണയത്തിലാണ്; പ്രതിക്ക് സഞ്ചരിക്കാനൊരു വണ്ടിവേണം!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE