പ്രതി പ്രണയത്തിലാണ്; പ്രതിക്ക് സഞ്ചരിക്കാനൊരു വണ്ടിവേണം!

By Desk Reporter, Malabar News
Prathi Pranayathilaanu ; Defendant needs a Vehicle to travel!
Ajwa Travels

മലയാള സിനിമാ ചരിത്രത്തിലാദ്യമായി ഒരുവണ്ടിക്ക് വേണ്ടികാസ്‌റ്റിങ്‌ കാൾ വിളിച്ച് മിഷൻ സി സംവിധായകൻ വിനോദ് ഗുരുവായൂർ. ഇദ്ദേഹം സംവിധാനം ചെയ്യുന്ന പ്രതി പ്രണയത്തിലാണ് എന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് വേറിട്ട കാസ്‌റ്റിങ്‌ കാൾ.

സംവിധായകൻ വിനോദിനൊപ്പം മുരളി ഗിന്നസും ചേർന്ന് ഒരുക്കുന്ന തിരക്കഥയിൽ സുപ്രധാന കഥാപാത്രമാണ് പ്രതി. ക്രൈം ത്രില്ലർ വിഭാഗത്തിൽ വരുന്ന ചിത്രത്തിൽ പ്രതിയുടെ, പ്രണയവും യാത്രയും പ്രധാനപ്പെട്ട ഭാഗമാണ്. ഈ യാത്രയിൽ പ്രതിക്ക് സഞ്ചരിക്കാനാണ് വ്യത്യസ്‌ത വാഹനം അന്വേഷിച്ച് വിനോദ് ഗുരുവായൂർ കാസ്‌റ്റിങ്‌ കാൾ ഇറക്കിയത്.

Prathi Pranayathilaanu ; Defendant needs a Vehicle to travel!
Courtesy Karl Bhote | Team-BHP

സംവിധായകൻ ആവശ്യപ്പെടുന്നത്; 20 വർഷത്തിനും 30 വർഷത്തിനും ഇടയിൽ പ്രായപരിധിയുള്ള, എന്നുവച്ചാൽ ഇത്രയും പഴക്കമുള്ള ഒരു വണ്ടിയാണ് വേണ്ടത്. പ്രതിക്കും ഒപ്പം സഞ്ചരിക്കുന്ന പോലീസുകാർക്കും മറ്റ്‌സഹയാത്രികർക്കും സഞ്ചരിക്കാനും സാധിക്കുന്ന വേണ്ടിയാകണം. പഴയകാല ബജാജ് ടെംപോ മറ്റഡോർ, വോക്‌സ്‌വാഗൻ കോമ്പി ടൈപ് 2 പോലുള്ള ഏത് വാഹനങ്ങളുമാകാം. വണ്ടികൾ കൈവശമുള്ളവർ ഈ വാട്‌സാപ്പ് നമ്പറിൽ (9048 757 666) വണ്ടിയുടെ ചിത്രങ്ങൾ അയക്കാനും ഇദ്ദേഹം നിർദ്ദേശിക്കുന്നുണ്ട്.

Prathi Pranayathilaanu ; Defendant needs a Vehicle to travel!Courtesy: Team-BHP

വാഗമണ്ണിന്റെ പശ്‌ചാത്തലത്തിൽ ഒരു പോലീസ് സ്‌റ്റേഷനിൽ നടക്കുന്ന സംഭവങ്ങളെ കേന്ദ്രീകരിച്ചാണ് പ്രതി പ്രണയത്തിലാണ് ചിത്രം വികസിക്കുന്നത്. മലയാള സിനിമയില്‍ പൊതുവെ കണ്ടിട്ടുള്ള പോലീസ് കഥകളോ കുറ്റാന്വേഷണ രീതികളോ അല്ല ഈ ചിത്രത്തിനുള്ളതെന്ന് വിനോദ് ഗുരുവായൂര്‍ നേരെത്തെ വ്യക്‌തമാക്കിയിരുന്നു. അതിന്റെ ഭാഗമാകാനാണ് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്ന വണ്ടിയുടെ നിയോഗവും.

Most Read: കൊടകര കേസ്; ബിജെപിക്കായി കടത്തിയത് 40 കോടിയുടെ കള്ളപ്പണം; സേലത്തും കവർച്ച; കുറ്റപത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE