കിടിലൻ രണ്ടാം ട്രെയ്‌ലറുമായി ‘മിഷൻ സി’; സിനിമ ഫെബ്രുവരി 3ന് നീസ്ട്രീമിൽ

By Central Desk, Malabar News
'Mission C' Directed by Vinod Guruvayoor
Ajwa Travels

എം സ്‌ക്വയർ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിർമിച്ച്, വിനോദ് ഗുരുവായൂർ സംവിധാനം ചെയ്‌ത റോഡ് ത്രില്ലർ മൂവി ‘മിഷൻ സി’ അതിന്റെ രണ്ടാം ട്രെയ്‌ലർ ഇന്നലെ റിലീസ് ചെയ്‌തു.

മീനാക്ഷി ദിനേശ് നായികയാകുന്ന ചിത്രത്തിൽ അപ്പാനി ശരത്, കൈലാഷ്, മേജര്‍ രവി, ജയകൃഷ്‌ണൻ, ഋഷി തുടങ്ങിയ അഭിനേതാക്കൾ അണിനിരക്കുന്നുണ്ട്. 25 ലധികം പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. ഒന്നര മണിക്കൂർ പ്രേക്ഷകനെ പൂർണമായും എൻഗേജ് ചെയ്യിപ്പിക്കുന്ന ‘മിഷൻ സി’ ഇപ്പോൾ പുറത്തിറക്കിയ ട്രെയ്‌ലർ, ഒടിടി റിലീസിന് മുൻപുള്ള സ്‌പെഷൽ കട്ടാണ്.

നീസ്ട്രീം ഒടിടിയിൽ ഫെബ്രുവരി 3നാണ് ചിത്രം പ്രദര്‍ശനം ആരംഭിക്കുക. കോവിഡ് പ്രതിസന്ധികാലത്ത് 100ഓളം തിയേറ്ററുകളിൽ റിലീസ് ചെയ്‌ത ചിത്രം, ത്രില്ലർ പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടിയിരുന്നു. സുശാന്ത് ശ്രീനി ഛായാഗ്രാഹണം നിർവഹിക്കുന്ന സിനിമയിൽ, സുനില്‍ ജി ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി, പാർഥ സാരഥി എന്നിവർ സംഗീതം പകര്‍ന്നിരിക്കുന്നു.

രാമക്കൽമേട്, മൂന്നാർ, വാഗമൺ ഉൾപ്പെടുന്ന ഹൈറേഞ്ച് പശ്‌ചാത്തലമാക്കി ഒരുക്കിയ ഈ റൊമാന്റിക് റോഡ് ത്രില്ല‍ർ മൂവി വിനോദ് ഗുരുവായൂർ എന്ന സംവിധായകന്റെ മൂന്നാമത്തെ ചിത്രമാണ്. ‘ഉദ്യോഗജനകമായ വഴിയിലൂടെ വികസിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്ന, ഒരടിപൊളി ക്രൈം ത്രില്ലര്‍ സിനിമയാണ് മിഷൻ സി. ഒരുമണിക്കൂറും മുപ്പതുമിനിറ്റും ദൈർഘ്യമുള്ള സിനിമ പൂർണമായും പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിറുത്തുന്നതായിരിക്കും’ -സംവിധായകൻ വിനോദ് ഗുരുവായൂർ വ്യക്‌തമാക്കി.

'Mission C' Directed by Vinod Guruvayoorസൽമാൻ, ആര്യൻ എന്നിങ്ങനെ രണ്ട് യുവ അഭിനേതാക്കളെ സിനിമാലോകത്തിന് പരിചയപ്പെടുത്തുന്ന സിനിമകൂടിയാണ് മിഷൻ സി. ചെറുതെങ്കിലും, ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്‌ത ഇരുവരും വേറിട്ടുനിൽക്കുന്ന ലീഡാണ് സിനിമയിൽ പുലർത്തിയിട്ടുള്ളതെന്ന് ട്രെയിലറും പ്രിവ്യൂവും കണ്ടവർ അടിവരയിടുന്നുണ്ട്. രണ്ടാം ട്രെയ്‌ലർ ഇവിടെ കാണാം

സിനിമയുടെ വാർത്താ വിതരണം പിആര്‍ സുമേരനാണ് നിർവഹിക്കുന്നത്. ‘ചേസിങ് ബിയോണ്ട് ലിമിറ്റ്സ്’ എന്ന ടാഗ്‌ലൈനിൽ വരുന്ന ചിത്രത്തിലെ ഗാനങ്ങളുടെ വിതരണാവകാശം നേടിയിരിക്കുന്നത് മനോരമ മ്യുസിക്‌സാണ്. ‘മിഷൻ സി’യുമായി ബന്ധപ്പെട്ട മറ്റുവാർത്തകൾ ഇവിടെ വായിക്കാം.

Most Read: എന്താണ് കെ റെയിൽ ? എന്തിനാണ് കെ റെയിൽ ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE