മികച്ച പ്രതികരണവുമായി ‘മിഷൻ സി’ പ്രമുഖ ഒടിടികളിൽ

നീസ്ട്രീം ഒടിടിയിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന സിനിമ, ഫെബ്രുവരി 3 അർദ്ധരാത്രി മുതൽ ഫസ്‌റ്റ് ഷോ, മെയിൻ സ്ട്രീം എന്നീ ഒടിടികളിലും ലഭ്യമായിരിക്കും. ഹൈ ഡെഫിനിഷൻ നിലവാരത്തിലുള്ള ചിത്രം 70രൂപ മുടക്കി ഓരോ കുടുംബങ്ങൾക്കും ഒടിടിയിൽ കാണാം.

By Film Desk, Malabar News
‘Mission C’ with excellent response in Major OTTs
Ajwa Travels

കണ്ടു പരിചയമില്ലാത്ത അവതരണശൈലി കൊണ്ടും വേറിട്ട പ്രമേയംകൊണ്ടും വിനോദ് ഗുരുവായൂർ സംവിധാനം ചെയ്‌ത ‘മിഷൻ സി’ ഒടിടിയിൽ ശ്രദ്ധേയമാകുന്നു. സുശാന്ത് ശ്രീനിയുടെ ഛായാഗ്രഹണ മികവും ഫോര്‍ മ്യൂസിക്കിന്റെ പശ്‌ചാത്തല സംഗീതവും സിനിമയുടെ എടുത്തു പറയാവുന്ന മേൻമകളാണ്.

സർവൈവൽ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന മൂവി പൂർണമായും റോഡ് മൂവിയാണ്. ഒന്നര മണിക്കൂറിൽ താഴെ മാത്രം ദൈര്‍ഘ്യമുള്ള ചിത്രം ആകാംക്ഷാഭരിതമായ നിമിഷങ്ങളിലൂടെ പ്രേക്ഷകനെ കൊണ്ടുപോകുന്നുണ്ട്. രണ്ടു മനോഹരമായ ഗാനങ്ങളും ചിത്രത്തിന്റെ സവിശേഷതയാണ്.

‘മിഷൻ സി’ താരങ്ങളുടെയോ അഭിനേതാക്കളുടെയോ ചിത്രമല്ല, പൂർണമായും സംവിധായകന്റെ ചിത്രമാണ്. സിനിമയിൽ ഉടനീളം ത്രില്ലർ മൂഡ് നിലനിർത്താൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ സമയത്ത്, ഒട്ടേറെ പരിമിതികളെ മറികടന്ന് വെറും പതിനേഴ് ദിവസം കൊണ്ട്, ആകെ ഒരുകോടിക്ക് താഴെ തീർത്തതാണ് ഈ ചിത്രം!

അപകട സാധ്യതയേറിയ അനേകം രംഗങ്ങൾ അതിന്റെ ഗൗരവം ചോരാതെ സ്‍ക്രീനിലെത്തിക്കാൻ സംവിധായകനും ഛായാഗ്രാഹകനും സാധിച്ചിട്ടുണ്ട്. പുതുമയാർന്ന അവതരണ ശൈലിയുള്ള, എല്ലാത്തരം പ്രേക്ഷകർക്കും ഒരിക്കൽ കാണാവുന്ന രീതിയിലാണ് ‘മിഷൻ സി’ ഒരുക്കിയിരിക്കുന്നത്. മിഷൻ സിയുടെ കൂടുതൽ വാർത്തകൾ ഇവിടെ വായിക്കാം.

'Mission C' releasing through Neestream OTTസിനിമയില്‍ വഴിത്തിരിവാകുന്ന ക്യാപ്റ്റൻ അഭിനവ് എന്ന കമാൻഡോ കഥാപാത്രത്തെ കൈലാഷ് മികച്ചതാക്കി. വളരെ റിസ്‌കുള്ള രംഗങ്ങൾ ഡ്യൂപ്പില്ലാതെ മികച്ചതാക്കി മാറ്റാൻ കൈലാഷിന് സാധിച്ചിട്ടുണ്ട്. അപ്പാനി ശരത്, മേജർ രവി, മീനാക്ഷി ദിനേശ്, ബാലാജി ശർമ, ജയകൃഷ്‌ണൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Most Read: ഫേസ്ബുക്കിന് കാലിടറുന്നു; സക്കർബർഗിന് നഷ്‌ടം 1.7 ലക്ഷം കോടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE