കോവിഡ്; ലോകത്ത് 10.39 കോടിയും പിന്നിട്ട് രോഗബാധിതര്‍

By Staff Reporter, Malabar News
world covid update
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്ത് 10.39 കോടിയും പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. മൂന്നരലക്ഷത്തിലധികം പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം പുതുതായി റിപ്പോര്‍ട് ചെയ്‌തത്‌. ഏഴ് കോടി 56 ലക്ഷം പേരാണ് ഇതുവരെയായി ലോകത്താകമാനം കോവിഡിൽ നിന്നും മുക്‌തി നേടിയത്. അതേസമയം 22,46,789 പേർ കോവിഡ് ബാധിച്ചു മരിച്ചതായാണ് വേള്‍ഡോ മീറ്ററിന്റെ കണക്ക്.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിൽ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്.

ഇന്ത്യയില്‍ 1,07,67,206 പേര്‍ക്കാണ് നിലവിലെ കണക്കുകൾ പ്രകാരം വൈറസ് ബാധ സ്‌ഥിരീകരിച്ചത്. അതേസമയം 1.60 ലക്ഷം സജീവ കേസുകൾ മാത്രമാണ് ഇപ്പോൾ രാജ്യത്തുള്ളതെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. 1,04,47,450 പേര്‍ രാജ്യത്ത് ഇതുവരെ രോഗമുക്‌തി നേടി. 1.54 ലക്ഷത്തോളം പേർക്ക് കോവിഡ് മൂലം ജീവൻ നഷ്‌ടമായി.

അമേരിക്കയില്‍ 2.69 കോടി രോഗബാധിതരാണ് ഉള്ളത്. 1.65 കോടി പേര്‍ സുഖം പ്രാപിക്കുകയും 4.54 ലക്ഷം പേര്‍ മരണപ്പെടുകയും ചെയ്‌തതായി കണക്കുകൾ വ്യക്‌തമാക്കുന്നു.

അതേസമയം ബ്രസീലില്‍ 92 ലക്ഷം രോഗബാധിതരാണ് ഉള്ളത്. 2.25 ലക്ഷം പേര്‍ മരിച്ചു. റഷ്യയിലും ബ്രിട്ടനിലും സ്‌ഥിതി മറിച്ചല്ല. 38 ലക്ഷം വീതം വൈറസ് ബാധിതരാണ് ഇരു രാജ്യങ്ങളിലും ഉള്ളത്. 18,000ത്തിൽ അധികം പുതിയ കേസുകളാണ് ബ്രിട്ടനില്‍ കഴിഞ്ഞദിവസം റിപ്പോര്‍ട് ചെയ്യപ്പെട്ടത്. 1,06,564 പേർ കോവിഡ് മൂലം മരണപ്പെടുകയും ചെയ്‌തു.

Read Also: കേന്ദ്ര ബജറ്റിലെ സ്വകാര്യവൽക്കരണം; അതൃപ്‌തി പരസ്യമാക്കി സംഘപരിവാർ സംഘടനകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE