ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 4.75 ലക്ഷത്തിലധികം പുതിയ കേസുകൾ കൂടി റിപ്പോര്‍ട് ചെയ്തതോടെ ലോകത്തെ ആകെ രോഗബാധിതരുടെ എണ്ണം 10 കോടി 48 ലക്ഷം പിന്നിട്ടു. അതേസമയം ഇതുവരെ 7 കോടി 66 ലക്ഷം പേര് രോഗമുക്തി നേടിയതായും 22.76 ലക്ഷം പേർക്ക് ജീവൻ നഷ്ടമായതായും വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
നിലവിൽ അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. ഇന്ത്യയാണ് എണ്ണത്തിൽ രണ്ടാമത്. ഇന്ത്യയില്‍ 1,07,91,123 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 1.52 ലക്ഷം പേരാണ് ചികിൽസയിൽ കഴിയുന്നതെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. 1,04,79,508 പേര് രോഗമുക്തി നേടുകയും 1.54 ലക്ഷത്തോളം പേർ മരണപ്പെടുകയും ചെയ്തു.
അതേസമയം അമേരിക്കയിൽ രണ്ടുകോടി 71 ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ഒരു ലക്ഷത്തിലധികം പുതിയ കേസുകള്‍ ഇവിടെ റിപ്പോർട് ചെയ്തു. കൂടാതെ യുഎസിലെ കോവിഡ് മരണ സംഖ്യ 4.61 ലക്ഷവും രോഗമുക്തരുടെ എണ്ണം 1.69 കോടിയുമാണ്.
ബ്രസീല്‍, റഷ്യ, ബ്രിട്ടന് എന്നീ രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ബ്രസീലില്‍ രോഗബാധിതരുടെ എണ്ണം 93 ലക്ഷം കവിഞ്ഞു. ഇതുവരെ 2.27 ലക്ഷം പേര് മരണപ്പെടുകയും ചെയ്തിട്ടുണ്ട്. അതേസമയം റഷ്യയില്‍ 39 ലക്ഷം പേര്‍ക്കും ബ്രിട്ടനില്‍ 38 ലക്ഷം പേര്‍ക്കുമാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം അയിരത്തിലധികം മരണങ്ങൾ റിപ്പോര്‍ട് ചെയ്യപ്പെട്ട ബ്രിട്ടനില്‍ 1,09,335 പേർക്കാണ് വൈറസ് ബാധ മൂലം ഇതുവരെ ജീവൻ നഷ്ടമായത്.
Read Also: റിപ്പബ്ളിക് ദിന സംഘർഷം; ഇടപെടില്ലെന്ന് സുപ്രീം കോടതി, സർക്കാരിനെ സമീപിക്കാൻ നിർദേശം