ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു; ബ്രസീലിൽ സ്‌ഥിതി രൂക്ഷം

By Staff Reporter, Malabar News
world covid update
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഏതാണ്ട് നാല് ലക്ഷത്തോളം കേസുകളാണ് ലോകത്താകമാനം പുതുതായി റിപ്പോര്‍ട് ചെയ്യപ്പെട്ടത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 11.08 കോടി കടന്നു. ഇതുവരെ 8 കോടി 57 ലക്ഷം പേര്‍ രോഗമുക്‌തി നേടിയപ്പോൾ 24.50 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണപ്പെട്ടത്.

രോഗബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ട ബ്രസീലില്‍ സ്‌ഥിതി രൂക്ഷമാണ്. അരലക്ഷത്തിലധികം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട് ചെയ്‌തത്‌. 89 ലക്ഷം പേര്‍ സുഖം പ്രാപിക്കുകയും 2.43 ലക്ഷം പേര്‍ക്ക് ജീവൻ നഷ്‌ടമാവുകയും ചെയ്‌തു.

അമേരിക്കയും ഇന്ത്യയും മാത്രമാണ് ലോകത്ത് രോഗബാധിതരുടെ എണ്ണത്തില്‍ ബ്രസീലിന് മുന്നിലുള്ളത്.

2.85 കോടി ആളുകൾക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗം സ്‌ഥിരീകരിച്ചത്. 1.86 കോടി പേർ കോവിഡിൽ നിന്ന് മുക്‌തി നേടുകയും 5 ലക്ഷത്തോളം പേർ മരണപ്പെടുകയും ചെയ്‌തു.

അതേസമയം ഇന്ത്യയില്‍ ഇതുവരെ വൈറസ് ബാധ സ്‌ഥിരീകരിച്ചത് 1.09 കോടി പേര്‍ക്കാണ്. രാജ്യത്ത് നിലവില്‍ 1.36 ലക്ഷം പേരാണ് ചികിൽസയിൽ ഉള്ളതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നത്‌. ഇതുവരെ 1.06 കോടി പേര്‍ രോഗമുക്‌തി നേടിയപ്പോൾ. 56 ലക്ഷം പേര്‍ മരണപ്പെട്ടതായാണ് കണക്കുകൾ.

കോവിഡ് വൈറസ് വ്യാപനം റഷ്യയിലും ബ്രിട്ടനിലും ഗുരുതരമായി തുടരുകയാണ്. റഷ്യയില്‍ 41 ലക്ഷം പേര്‍ക്ക് ഇതുവരെ രോഗബാധ സ്‌ഥിരീകരിച്ചപ്പോൾ ബ്രിട്ടനില്‍ 40 ലക്ഷം പേര്‍ക്കാണ് കോവിഡ് റിപ്പോർട് ചെയ്‌തത്‌.

Read Also: ടൂൾ കിറ്റ് കേസ്; ദിഷാ രവിയുടെ ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE