ലോകത്ത് പതിനൊന്നര കോടിയും പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം

By Staff Reporter, Malabar News
world covid update
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: പതിനൊന്നര കോടി പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം. മൂന്നര ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട് ചെയ്‌തതായാണ് വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നത്‌. ലോകത്താകമാനം ഇതുവരെ രോഗമുക്‌തി നേടിയത് 9.10 കോടിയിലേറെ പേരാണ്. 25.59 ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായത്.

അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ മൂന്നു രാജ്യങ്ങൾ തന്നെയാണ് രോഗബാധിതരുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്‌ഥാനങ്ങളിൽ തുടരുന്നത്.

രോഗികളുടെ എണ്ണത്തിലെന്ന പോലെ മരണസംഖ്യയിലും അമേരിക്കയാണ് ലോകത്ത് ഒന്നാമതുള്ളത്. യുഎസില്‍ 2.93 കോടി രോഗബാധിതരാണ് ഉള്ളത്. 5.29 ലക്ഷം പേര്‍ ഇതുവരെയായി മരണപ്പെടുകയും 1.98 കോടി പേര്‍ രോഗമുക്‌തി നേടുകയും ചെയ്‌തു.

രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാമതുള്ള ഇന്ത്യയിൽ ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 1.11 കോടിയാണ്. നിലവില്‍ 1.67 ലക്ഷം പേര്‍ ചികിൽസയിൽ കഴിയുന്ന രാജ്യത്ത് 1.08 കോടിയാളുകളാണ് ഇതുവരെ രോഗമുക്‌തി നേടിയത്. 1.57 ലക്ഷം പേര്‍ മരണപ്പെടുകയും ചെയ്‌തിട്ടുണ്ട്‌.

ബ്രസീലിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. 1.06 കോടി കോവിഡ് ബാധിതരുള്ള രാജ്യത്ത് 95 ലക്ഷം പേര്‍ സുഖം പ്രാപിച്ചിട്ടുണ്ട്. അതേസമയം ബ്രസീലിലെ മരണസംഖ്യ 2.57 ലക്ഷമായി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

Read Also: വാക്‌സിനെടുത്ത് രണ്ടാഴ്‍ച പൂര്‍ത്തിയായവര്‍ക്ക് സൗദിയില്‍ ക്വാറന്റെയ്ൻ വേണ്ട

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE