5.89 കോടി പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതര്‍; മരണനിരക്ക് ഉയര്‍ന്ന് തന്നെ

By Staff Reporter, Malabar News
covid image_malabar news
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 5 കോടി 89 ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം 4,85,716 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,89,67,229 ആയി ഉയര്‍ന്നു.

മരണസംഖ്യയും കുതിച്ചുയരുകയാണ്. 13,93,192 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. അതേസമയം രോഗമുക്‌തി നേടിയവരുടെ എണ്ണം 4,07,55,333 ആയി.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് കോവിഡ് വ്യാപനം ഗുരുതരാവസ്‌ഥയില്‍ തുടരുന്നത്. കഴിഞ്ഞ ദിവസം 1,35,593 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌ത അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തില്‍ ലോകത്ത് ഒന്നാം സ്‌ഥാനത്തുള്ളത്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം പിന്നിട്ടു. 2,62,694 പേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. അതേസമയം 74,52,538 പേര്‍ രാജ്യത്ത് രോഗമുക്‌തി നേടിയിട്ടുമുണ്ട്.

കഴിഞ്ഞ ദിവസം 45,209 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്‌ഥിരീകരിച്ചത്. നിലവില്‍ 4,40,962 പേര്‍ ചികില്‍സയില്‍ കഴിയുന്ന ഇന്ത്യയില്‍ ആകെ രോഗബാധിതരുടെ എണ്ണം 91 ലക്ഷത്തോട് അടുത്തിരിക്കുകയാണ്. രാജ്യത്ത് 1,33,227 മരണപ്പെടുകയും 85,21,617 പേര്‍ രോഗമുക്‌തി നേടുകയും ചെയ്‌തിട്ടുണ്ട്.

ബ്രസീലാണ് കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്‌ഥാനത്തുള്ളത്. ഇവിടെ ഇതുവരെ 60 ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 54,32,505 പേര്‍ രാജ്യത്ത് രോഗമുക്‌തി നേടി. ബ്രസീലില്‍ ഇതുവരെ 1,69,197 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്‌ടമായി.

Kerala News: തദ്ദേശ തിരഞ്ഞെടുപ്പ്; പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE