കോവിഡ്; ലോകത്ത് 9 കോടി രോഗമുക്‌തര്‍, 11.62 കോടി പിന്നിട്ട് രോഗബാധിതർ

By Staff Reporter, Malabar News
covid
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: നാല് ലക്ഷത്തിലധികം പേര്‍ക്ക് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്‌ഥിരീകരിച്ചതോടെ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 11.62 കോടി കടന്നു. 9.18 കോടി പേര്‍ ഇതുവരെ രോഗമുക്‌തി നേടി. ലോകത്താകമാനം കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 25.80 ലക്ഷമാണ്.

രോഗബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ള അമേരിക്കയില്‍ 2.95 കോടി പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത്. 5.33 ലക്ഷം പേര്‍ മരണപ്പെടുകയും ചെയ്‌തു.

1.11 കോടി കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌ത ഇന്ത്യയാണ് രോഗികളുടെ എണ്ണത്തിൽ അമേരിക്കക്ക് തൊട്ടുപിറകിലുള്ളത്. നിലവില്‍ 1.73 ലക്ഷം സജീവ കേസുകളുള്ള രാജ്യത്ത് 1.08 കോടി പേരാണ് ഇതുവരെ രോഗമുക്‌തി നേടിയത്. 1.57 ലക്ഷം പേർക്ക് ജീവൻ നഷ്‌ടമാവുകയും ചെയ്‌തിട്ടുണ്ട്‌. വാക്‌സിനേഷന്‍ പുരോഗമിക്കുന്ന ഇന്ത്യയിൽ ഇതുവരെ കുത്തിവെപ്പെടുത്തത് ഒന്നരക്കോടിയിലേറെ ആളുകളാണ്.

ബ്രസീലാണ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്‌ഥാനത്തുള്ള രാജ്യം. ഒരു കോടിയിലേറെ ആളുകൾക്ക് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച രാജ്യത്ത് 2.61 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണപ്പെട്ടത്.

Read Also: ഷർജീൽ ഉസ്‌മാനിക്കെതിരെ കർശന നടപടി, ദേശീയസുരക്ഷക്ക് ഭീഷണിയായവരെ പിന്തുണക്കില്ല; മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE