24 മണിക്കൂറിനിടെ മൂന്നുലക്ഷത്തോളം രോഗികൾ; ലോകത്ത് കോവിഡ് ബാധിതർ 12 കോടിയിലേക്ക്

By Staff Reporter, Malabar News
covid
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: 11.70 കോടിയും കടന്ന് ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം. 24 മണിക്കൂറിനിടെ റിപ്പോര്‍ട് ചെയ്യപ്പെട്ടത് മൂന്ന് ലക്ഷത്തിലധികം പുതിയ കേസുകളാണ്. വൈറസ് ബാധമൂലം വിവിധ രാജ്യങ്ങളിലായി മരണപ്പെട്ടവരുടെ എണ്ണം 25.98 ലക്ഷം പിന്നിട്ടപ്പോൾ 9.26 കോടി ആളുകളാണ് ഇതുവരെ രോഗമുക്‌തി നേടിയത്.

ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌ത രാജ്യമായി അമേരിക്ക തുടരുകയാണ്. 2.96 കോടി പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ കോവിഡ് ബാധ സ്‌ഥിരീകരിച്ചത്‌. അതേസമയം 5.37 ലക്ഷം ആളുകൾ മരണപ്പെടുകയും 2 കോടി ആളുകൾ സുഖം പ്രാപിക്കുകയും ചെയ്‌തു.

രോഗികളുടെ എണ്ണത്തിൽ അമേരിക്കക്ക് തൊട്ടു പിന്നിലുള്ള ഇന്ത്യയിൽ ഇന്ത്യയില്‍ 1.12 കോടി പിന്നിട്ടിരിക്കുകയാണ് കോവിഡ് ബാധിതരുടെ എണ്ണം. നിലവിൽ 1.86 ലക്ഷം ആളുകൾ ചികിൽസയിൽ കഴിയുന്ന രാജ്യത്ത് രോഗമുക്‌തി നേടിയവരുടെ എണ്ണം 1.08 കോടി ആണ്. 1.57 ലക്ഷം ആളുകൾക്ക് ഇന്ത്യയിൽ കോവിഡ് മൂലം ജീവൻ നഷ്‌ടമായിട്ടുണ്ട്.

ബ്രസീലാണ് രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്‌ഥാനത്തുള്ളത്. 67,000ത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട് ചെയ്‌ത ബ്രസീലിൽ 1.9 കോടി ആളുകൾക്കാണ് ഇതുവരെ വൈറസ് ബാധ സ്‌ഥിരീകരിച്ചത്. 2.64 ലക്ഷം ആളുകൾ മരണപ്പെടുകയും ചെയ്‌തു.

അതേസമയം റഷ്യ, ബ്രിട്ടൺ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. 43 ലക്ഷം രോഗികളാണ് റഷ്യയിലുള്ളത്. ബ്രിട്ടണിൽ 42 ലക്ഷം ആളുകൾക്കും ഫ്രാന്‍സിൽ 38 ലക്ഷം ആളുകൾക്കും കോവിഡ് സ്‌ഥിരീകരിച്ചു.

Read Also: കേരളത്തെയും ബംഗാളിനെയും രക്ഷിക്കാൻ പാർട്ടി എന്തും ചെയ്യും; ബിജെപി മധ്യപ്രദേശ് പ്രസിഡണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE