കോവിഡ് വ്യാപനം രൂക്ഷം; ലോകത്ത് 12 കോടി കടന്ന് രോഗബാധിതർ

By Staff Reporter, Malabar News
world covid
Representational Image
Ajwa Travels

ന്യൂയോർക്ക്: ലോകത്ത് പന്ത്രണ്ട് കോടി പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം. മൂന്ന് ലക്ഷത്തിലധികം ആളുകൾക്കാണ് ലോകത്തു വിവിധ ഇടങ്ങളിലായി പുതുതായി രോഗം സ്‌ഥിരീകരിച്ചത്. 26.71 ലക്ഷം പേര്‍ക്ക് ജീവൻ നഷ്‌ടമായി. അതേസമയം രോഗമുക്‌തി നേടിയവരുടെ എണ്ണം 9.73 കോടി കടന്നു.

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1.14 കോടി പിന്നിട്ടു. കഴിഞ്ഞ ദിവസം 24,000ത്തിൽ അധികം കേസുകളാണ് റിപ്പോര്‍ട് ചെയ്‌തത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം 20000ന് മുകളിലാണ്. നിലവില്‍ രാജ്യത്ത് ചികിൽസയിലുള്ളത് 2.20 ലക്ഷം പേരാണ്. 1.58 ലക്ഷം പേര്‍ മരണപ്പെടുകയും 1.10 കോടിയിലേറെ ആളുകൾ രോഗമുക്‌തി നേടുകയും ചെയ്‌തിട്ടുണ്ട്‌.

അമേരിക്കയും ബ്രസീലും മാത്രമാണ് രോഗബാധിതരുടെ എണ്ണത്തില്‍ നിലവിൽ ഇന്ത്യക്ക് മുന്നിലുള്ളത്. മൂന്ന് കോടിയിലധികം പേര്‍ക്കാണ് യുഎസില്‍ ഇതുവരെ വൈറസ് ബാധ സ്‌ഥിരീകരിച്ചത്. 5.47 ലക്ഷം പേര്‍ മരിച്ചു. ബ്രസീലിലാകട്ടെ 1.15 കോടി കോവിഡ് ബാധിതരാണ് ഉള്ളത്. രാജ്യത്ത് 2.79 ലക്ഷം പേര്‍ മരണപ്പെട്ടതായും വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

Read Also: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കാൻ കാരണം ജാഗ്രതക്കുറവ്; ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE