രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കാൻ കാരണം ജാഗ്രതക്കുറവ്; ആരോഗ്യമന്ത്രി

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരാൻ കാരണം കോവിഡ് പ്രതിരോധത്തിൽ ജനങ്ങൾ കാണിക്കുന്ന ജാഗ്രതക്കുറവാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ഏതാനും ചില സംസ്‌ഥാനങ്ങളിൽ മാത്രമാണ് കോവിഡ് കേസുകൾ വർധിക്കുന്നതെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ കോവിഡ് കേസുകളിൽ 85 ശതമാനവും 5-6 സംസ്‌ഥാനങ്ങളിൽ നിന്നാണ്. രോഗബാധ ഈ സംസ്‌ഥാനങ്ങളിൽ ഉയരാൻ കാരണം ജനങ്ങൾ ജാഗ്രത പാലിക്കാത്തത് കൊണ്ടാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പല കാര്യങ്ങളിലും ഇന്ത്യ മുൻപന്തിയിലാണെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി പറഞ്ഞിരുന്നു, കോവിഡ് പ്രതിരോധത്തിൽ സ്വീകരിച്ചുവന്ന പ്രതിരോധ നടപടികൾ അതേനിലയിൽ തുടരാനും മന്ത്രി ആവശ്യപ്പെട്ടിരുന്നു.

തിങ്കളാഴ്‌ച പുറത്തുവിട്ട കണക്കുകൾ പ്രകാരം 26,291 കോവിഡ് കേസുകളാണ് ഇന്ത്യയിൽ സ്‌ഥിരീകരിച്ചത്‌. നിലവിൽ കോവിഡ് രോഗബാധയുടെ 78 ശതമാനവും മഹാരാഷ്‌ട്ര, പഞ്ചാബ്, കർണാടക, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്‌ഥാനങ്ങളിൽ നിന്നാണെന്ന് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്‌തമാക്കുന്നു.

Read also: സോഷ്യൽ മീഡിയ വിടുന്നു; ബോളിവുഡ് താരം ആമിര്‍ ഖാന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE