12.77 കോടിയും പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതർ

By Staff Reporter, Malabar News
covid update
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. ലോകത്താകമാനം ഇതുവരെ വൈറസ്ബാധ റിപ്പോർട് ചെയ്യപ്പെട്ടത് 12.77 കോടിയിലേറെ പേർക്ക്. നാലര ലക്ഷത്തിലധികം പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം മാത്രം റിപ്പോര്‍ട് ചെയ്‌തത്. നിലവില്‍ രണ്ട് കോടിയിലധികം ആളുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിൽസയിലുള്ളത്. മരണസംഖ്യ 27.95 ലക്ഷം കടന്നു.

രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്‌ഥാനങ്ങളിലുള്ളത് അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നീ രാജ്യങ്ങളാണ്.

40,000ത്തിൽ അധികം പുതിയ കേസുകള്‍ റിപ്പോര്‍ട് ചെയ്യപ്പെട്ട യുഎസില്‍ 3.9 കോടി രോഗബാധിതരാണ് ഉള്ളത്. മരണസംഖ്യ 5.62 ലക്ഷമായി ഉയര്‍ന്നു.

ബ്രസീലിലാകട്ടെ ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത്‌ 1.25 കോടി ആളുകൾക്കാണ്. കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് 40,000ത്തിൽ അധികം പേര്‍ക്കാണ് രോഗം സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 1500 കോവിഡ് മരണം കൂടി റിപ്പോർട് ചെയ്‌തതോടെ രാജ്യത്ത് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 3.12 ലക്ഷമായി ഉയര്‍ന്നു.

60,000 ത്തിലധികം പുതിയ കേസുകൾ റിപ്പോർട് ചെയ്‌ത ഇന്ത്യയില്‍ ഇതുവരെ രോഗബാധ സ്‌ഥിരീകരിച്ചത്‌ 1,19,71,624 പേർക്കാണ്. നിലവില്‍ 4.86 ലക്ഷം പേരാണ് രാജ്യത്ത് ചികിൽസയിലുള്ളത്.

45 ലക്ഷം വീതം രോഗബാധിതരുള്ള ഫ്രാന്‍സും ബ്രിട്ടനുമാണ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യക്ക് തൊട്ടുപിന്നിലുള്ളത്.

Read Also: അസമിൽ വിമതരായി മൽസരിക്കുന്ന നേതാക്കൾക്കെതിരെ കടുത്ത നടപടിയുമായി ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE