6 ലക്ഷത്തിലധികം പുതിയ കേസുകൾ; ലോകത്തെ കോവിഡ് ബാധിതർ 13 കോടിയിലേക്ക്

By Staff Reporter, Malabar News
covid update
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: പതിമൂന്ന് കോടിയിലേക്ക് കുതിച്ച് ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ ദിവസം മാത്രം വൈറസ് ബാധ സ്‌ഥിരീകരിച്ചത് ആറ് ലക്ഷത്തിലധികം പേര്‍ക്കാണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 12.94 കോടി പിന്നിട്ടു. നിലവില്‍ രണ്ട് കോടിയിലേറെ ആളുകളാണ് ലോകത്താകമാനം ചികിൽസയിലുള്ളത്. 28.27 ലക്ഷം ആളുകൾ കോവിഡ് ബാധിച്ച്‌ മരണപ്പെടുകയും ചെയ്‌തു.

രോഗികളുടെ എണ്ണത്തില്‍ ഒന്നാമതുള്ള അമേരിക്കയില്‍ 3.11 കോടി പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത്. അരലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട് ചെയ്‌ത യുഎസിൽ മരണസംഖ്യ 5.65 ലക്ഷമായി ഉയര്‍ന്നു.

രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാമതുള്ള ബ്രസീലില്‍ 1.25 കോടി ആളുകൾക്കാണ് ഇതുവരെ വൈറസ് ബാധ റിപ്പോർട് ചെയ്‌തത്‌. രാജ്യത്ത് കഴിഞ്ഞ ദിവസം മാത്രം രോഗം സ്‌ഥിരീകരിച്ചത് 80,000ത്തിലധികം പേര്‍ക്കാണ്. 3.21 ലക്ഷം പേര്‍ ഇതിനോടകം രാജ്യത്ത് മരണമടഞ്ഞു. കഴിഞ്ഞ ദിവസം 3000ത്തിൽ അധികം മരണങ്ങളാണ് റിപ്പോര്‍ട് ചെയ്യപ്പെട്ടത്.

അമേരിക്കക്കും ബ്രസീലിനും പിന്നിൽ മൂന്നാം സ്‌ഥാനത്താണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ. അരലക്ഷത്തിലധികം പേർക്ക് കഴിഞ്ഞ ദിവസം രോഗം സ്‌ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.22 കോടി കടന്നു. നിലവില്‍ 5.52 ലക്ഷം പേരാണ് ഇന്ത്യയിൽ ചികിൽസയിലുള്ളത്. മരണസംഖ്യ 1.62 ലക്ഷം പിന്നിട്ടു.

Read Also: ആധാർ-പാൻ കാർഡ് ബന്ധിപ്പിക്കൽ; സമയപരിധി നീട്ടി കേന്ദ്രസർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE