ലോകത്ത് കോവിഡ് വ്യാപനം തുടരുന്നു; 5 ലക്ഷത്തിലധികം പുതിയ കേസുകൾ

By Staff Reporter, Malabar News
covid update
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ലോകത്തെ ആകെ രോഗബാധിതരുടെ എണ്ണം 13.13 കോടി പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ദിവസം റിപ്പോര്‍ട് ചെയ്‌തത് 5 ലക്ഷത്തിലധികം പുതിയ കേസുകളാണ്. 28.58 ലക്ഷം പേര്‍ ഇതുവരെ മരണപ്പെടുകയും ചെയ്‌തു..

അമേരിക്കയിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. യുഎസിലെ ആകെ രോഗബാധിതരുടെ എണ്ണം 3.13 കോടിയാണ്. അരലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌ത രാജ്യത്ത് മരണസംഖ്യ 5.68 ലക്ഷമായി ഉയര്‍ന്നു.

ബ്രസീലാണ് വൈറസ് ബാധിതരുടെ എണ്ണത്തില്‍ അമേരിക്കക്ക് തൊട്ടുപിന്നില്‍. 24 മണിക്കൂറിനിടെ 40,000ത്തിൽ അധികം പുതിയ കേസുകൾ റിപ്പോർട് ചെയ്‌ത രാജ്യത്ത് ഇതുവരെ രോഗബാധ സ്‌ഥിരീകരിച്ചത്‌ 1.29 കോടി പേർക്കാണ്. 3.30 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌.

അതേസമയം പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയാണ് ഇപ്പോള്‍ ലോകത്ത് ഒന്നാം സ്‌ഥാനത്ത്. ആകെ രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്‌ഥാനത്തുള്ള ഇന്ത്യയിൽ കഴിഞ്ഞ ദിവസം 89,000ത്തിൽ അധികം പുതിയ കേസുകളാണ് റിപ്പോർട് ചെയ്‌തത്‌.

ഫ്രാന്‍സ്(47ലക്ഷം രോഗബാധിതര്‍), റഷ്യ(45 ലക്ഷം രോഗബാധിതര്‍)എന്നീ രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്.

Read Also: കോവിഡ് രൂക്ഷം; ബംഗ്‌ളാദേശില്‍ ഏഴു ദിവസം ലോക്ക്ഡൗണ്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE