പിടിമുറുക്കി കോവിഡ്; 16 കോടി കടന്ന് ലോകത്തെ രോഗബാധിതർ

By Staff Reporter, Malabar News
world covid update
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്ത് 16 കോടി കടന്ന് കോവിഡ് ബാധിതരുടെ എണ്ണം. ഇതുവരെ ലോകത്താകമാനം കോവിഡ് സ്‌ഥിരീകരിച്ചത്‌ 16,03,16986 ആളുകൾക്കാണ്. കോവിഡ് മരണങ്ങളും ഉയരുകയാണ്. ലോകത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 33 ലക്ഷം പിന്നിട്ടു. അതേസമയം 13 കോടിയിലധികം പേർ രോഗമുക്‌തിയും നേടി.

ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടത് അമേരിക്കയിലാണ്. 3.35 കോടി പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട് ചെയ്‌തതും യുഎസില്‍ തന്നെയാണ്. ഇതുവരെ 5.96 ലക്ഷം ആളുകൾക്കാണ് രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌.

രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയാണ് രണ്ടാം സ്‌ഥാനത്ത്. രാജ്യത്ത് കഴിഞ്ഞ ദിവസം 3,29,942 പേർക്ക് കൂടിയാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. 3,876 മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടു.

ബ്രസീലിലും മരണസംഖ്യ കുത്തനെ ഉയരുകയാണ്. 4.25 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രാജ്യത്ത് രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. ഇതുവരെ 1.52 കോടി പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഫ്രാന്‍സ്, തുര്‍ക്കി, റഷ്യ എന്നീ രാജ്യങ്ങളിലും രോഗവ്യാപനം ഉയർന്നുതന്നെയാണ്.

Read Also: രാജ്യത്തെ 90 ശതമാനം പ്രദേശങ്ങളിലും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയിൽ; ആരോഗ്യമന്ത്രാലയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE