ലോകത്ത് 9 ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകള്‍; 8.84 കോടി പിന്നിട്ട് രോഗികള്‍

By Staff Reporter, Malabar News
world covid update
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: എട്ട് കോടി 84 ലക്ഷം പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം. 9 ലക്ഷത്തിലധികം പുതിയ കേസുകളാണ് ലോകത്താകമാനം പുതുതായി റിപ്പോര്‍ട്ട് ചെയ്‌തത്. 6.35 കോടി പേര്‍ രോഗമുക്‌തി നേടിയപ്പോള്‍ 19,05,107 പേര്‍ക്ക് കോവിഡ് മൂലം ഇതുവരെയായി ജീവന്‍ നഷ്‌ടമായി.

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്‌ഥാനങ്ങളിലുളളത് അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ്.

രണ്ട് കോടി 21 ലക്ഷം പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത്. രണ്ടര ലക്ഷത്തിലധികം പുതിയ കേസുകള്‍ കൂടി ഇവിടെ പുതുതായി റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. 3.73 ലക്ഷം പേര്‍ മരണപ്പെടുകയും ഒരു കോടി 31 ലക്ഷം പേര്‍ സുഖം പ്രാപിക്കുകയും ചെയ്‌തിട്ടുണ്ട്.

ഇന്ത്യയില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1.04 കോടി പിന്നിട്ടു. മാത്രവുമല്ല രോഗമുക്‌തി നേടിയവരുടെ എണ്ണവും ഒരു കോടി കടന്നു. രാജ്യത്തെ രോഗമുക്‌തി നിരക്ക് 96.36 ശതമാനമായി വര്‍ധിച്ചു. അതേസമയം 1.50 ലക്ഷത്തിലേറെ പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. കഴിഞ്ഞ 12 ദിവസമായി പ്രതിദിന മരണം 300ല്‍ താഴെയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

79 ലക്ഷം പേര്‍ക്കാണ് രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്‌ഥാനത്തുളള ബ്രസീലില്‍ കോവിഡ് സ്‌ഥിരീകരിച്ചത്. ഇവിടെ 70 ലക്ഷത്തോളം പേര്‍ ഇതുവരെ രോഗമുക്‌തി നേടി. അതേസമയം മരണസംഖ്യ രണ്ട് ലക്ഷം പിന്നിട്ടതായും കണക്കുകള്‍ വ്യക്‌തമാക്കുന്നു.

Kerala News: വൈറ്റില-കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE