ലോകത്ത് 15.89 കോടി പിന്നിട്ട് കോവിഡ് രോഗികൾ; മരണസംഖ്യയും ഉയരുന്നു

By Staff Reporter, Malabar News
world covid update
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 15.89 കോടി കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 1.82 കോടി പേരാണ് ലോകത്താകമാനം നിലവിൽ ചികിൽസയിൽ കഴിയുന്നത്. 33 ലക്ഷത്തിലേറെ ആളുകൾക്കാണ് ഇതുവരെ ലോകത്ത് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌.

ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട് ചെയ്യപ്പെട്ടത് അമേരിക്കയിലാണ്. 5.95 ലക്ഷം പേരാണ് യുഎസില്‍ കോവിഡ് ബാധിച്ചു മരിച്ചത്. രോഗികളുടെ എണ്ണത്തിലും ഒന്നാമതുള്ള അമേരിക്കയിൽ 3.34 കോടി പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്.

ഇന്ത്യയാണ് രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്‌ഥാനത്ത്. കഴിഞ്ഞ ദിവസം നാല് ലക്ഷത്തിലധികം പേര്‍ക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ച രാജ്യത്ത് നിലവിൽ 37 ലക്ഷം പേര്‍ ചികിൽസയിലുണ്ട്. തുടര്‍ച്ചയായ നാലാം ദിവസമാണ് രോഗികളുടെ എണ്ണം നാല് ലക്ഷം കടക്കുന്നത്. മാത്രവുമല്ല പ്രതിദിനം നാലായിരത്തോളം മരണവും റിപ്പോർട് ചെയ്യപ്പെടുന്നു.

ബ്രസീലിലും മെക്‌സിക്കോയിലും രോഗവ്യാപനം രൂക്ഷമാണ്. ബ്രസീലിൽ മരണസംഖ്യ കുത്തനെ ഉയരുന്ന നിലയാണ്. 4.22 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രാജ്യത്ത് ഇതുവരെ 1.51 കോടി ആളുകൾക്കാണ് കോവിഡ് റിപ്പോർട് ചെയ്‌തത്‌. മെക്‌സിക്കോയിൽ 2.18 ലക്ഷം പേർക്ക് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായി.

Read Also: ‘ഇന്ത്യൻ വകഭേദം തീവ്രവ്യാപന ശേഷിയുള്ളത്, വാക്‌സിനേയും മറികടന്നേക്കാം’; സൗമ്യാ സ്വാമിനാഥൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE